city-gold-ad-for-blogger

Boat Capsize | റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് കടലില്‍ മുങ്ങി; കുട്ടികള്‍ ഉള്‍പെടെ 17 പേര്‍ മരിച്ചു

നേപ്യിഡോ: (www.kasargodvartha.com) ബോട് (Boat) മറിഞ്ഞ് കുട്ടികള്‍ ഉള്‍പെടെ 17 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മരിച്ചു. പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് മലേഷ്യയിലേക്ക് പോയ ബോടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയത്. 90 പേരാണ് ബോടിലുണ്ടായിരുന്നതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

മെയ് 19ന് റാഖൈന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സിത്‌വിയില്‍ നിന്ന് പുറപ്പെട്ട ബോട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയില്‍ പെടുകയായിരുന്നു എന്നാണ് റിപോര്‍ട്. 17 പേരുടെ മൃതദേഹം മ്യാന്‍മര്‍ കടല്‍തീരത്ത് അടിഞ്ഞു. 50 ലേറെ പേരെ കുറിച്ച് ഒരുവിവരവുമില്ല. യുഎന്‍ റെഫ്യൂജി ഏജന്‍സി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Boat Capsize | റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് കടലില്‍ മുങ്ങി; കുട്ടികള്‍ ഉള്‍പെടെ 17 പേര്‍ മരിച്ചു

Keywords: News, World, Top-Headlines, Death, Children, Boat, Boat accident, At least 17 Rohingya, including children, died in boat capsize.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia