city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com 07.06.2017) കാസര്‍കോട് തളങ്കര തെരുവത്തെ സൈനുദ്ദീന്‍ ഫഹദിന്റെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അന്താരാഷ്ട്ര വീഡിയോ ഗെയിം ബിറ്റ് സമ്മിറ്റില്‍ 2017 ലെ മികച്ച വീഡിയോ ഗെയിമായി തിരഞ്ഞെടുക്കപ്പെട്ടത് സൈനുദ്ദീന്റെ നേതൃത്വത്തില്‍ നിര്‍മിച്ച അസുര എന്ന വീഡിയോ ഗെയിമാണ്.

2017ലെ ഗെയിമെര്‍ വോയിസ് അവാര്‍ഡ് നോമിനേഷന്‍, റിലയന്‍സിന്റെ അവാര്‍ഡുകള്‍, പാക്‌സ് ഈസ്റ്റ് ഒഫീഷ്യല്‍ ഇന്‍ഡി മെഗാ ബൂത്ത് സെലക്ഷന്‍ എന്നിവയും നേരത്തെ അസുരയെത്തേടിയെത്തിയിരുന്നു. ഇന്ത്യയിലെ ഐ ടി, സോഫ്റ്റ് വെയര്‍ ട്രേഡ് സംഘടനയായ നാസ്‌കോം (National Association of Software and Services Companies) മിന്റെ ഗെയിം ഡെവലപേര്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ ഭാവി ഗെയിം ആയി അസുര തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം

അസുര പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 25,000 പേരാണ് പണം നല്‍കി ഡൗണ്‍ ലോഡ് ചെയ്തത്. ദേവന്മാര്‍ അസുരന്മാരെ പ്രതിരോധിക്കുന്നതാണ് ഗെയിംന്റെ ഉള്ളടക്കം. ഹൈദരാബാദിലെ ഫഹദിന്റെ സ്വന്തം സ്റ്റുഡിയോയായ ഓഗ്രെ ഹെഡിലാണ് ഗെയിമിന്റെ നിര്‍മാണം നടന്നത്. വിദേശ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായവും അസുര ടീമിന് ലഭിച്ചു. അസുര ഗെയിം ടീമില്‍ ഫഹദിനൊപ്പം ചെന്നൈ സ്വദേശിയായ നീരജ് കുമാര്‍, ഡല്‍ഹി സ്വദേശിയായ ഔഭിക് നാഥ് എന്നിവരുമുണ്ട്.

കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം

ബിസിനസുകാരനായ ഫിറോസ് - ഫൗസിയ ദമ്പതികളുടെ മകനാണ് ഫഹദ്. കാസര്‍കോട് റോയല്‍ സില്‍ക്‌സിന്റെ സ്ഥാപകനായ സൈനുദ്ദീന്റെ പേരക്കുട്ടിയാണ്. മുംബൈയിലെ പ്രശസ്തമായ മായ അക്കാദമി ഓഫ് അഡ്വാന്‍സ് സിനിമാറ്റിക്‌സില്‍ നിന്നാണ് ആനിമേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം കാസര്‍കോട് സ്വദേശിയുടെ വീഡിയോ ഗെയിമിന് അന്താരാഷ്ട്ര അംഗീകാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Award, Youth, World, Video Game, Asura Game, International Award, Sainudheen Fahad, Asura Won The International Game Award @ Bit Summit 2017. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia