city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യൻ താരം നിഷാദ് കുമാറിന് സ്വർണം; നേട്ടം പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ

ഹാങ്‌ഷൗ: (KasargodVartha) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് ടി 47-ൽ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ നിഷാദ് കുമാർ സ്വർണം നേടി. 2.02 മീറ്റർ ചാടിയാണ് നിഷാദ് മറ്റ് എതിരാളികളെ പിന്നിലാക്കിയത്. ചൈനയുടെ ഹോങ്‌ജി ചെൻ 1.94 മീറ്റർ ചാടി വെള്ളി നേടിയപ്പോൾ അഞ്ചാം ശ്രമത്തിൽ 1.94 മീറ്റർ പിന്നിട്ട ഇന്ത്യയുടെ രാം പാൽ വെള്ളി നേടി.

Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യൻ താരം നിഷാദ് കുമാറിന് സ്വർണം; നേട്ടം പുതിയ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ

അതേസമയം, പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ്-11 ൽ ഇന്ത്യൻ താരം മോനു ഗംഗസ് വെങ്കല മെഡൽ കരസ്ഥമാക്കി. തന്റെ നാലാം ശ്രമത്തിൽ 12.33 മീറ്റർ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് മോനു കാഴ്ചവച്ചത്. 13.92 മീറ്റർ പിന്നിട്ട് ഇറാന്റെ അമിർ ഹുസൈൻ സ്വർണം നേടിയപ്പോൾ 13.30 മീറ്റർ എറിഞ്ഞ് ഇറാന്റെ തന്നെ മഹ്ദി ഒലാദ് വെള്ളി കരസ്ഥമാക്കി. ഇന്ത്യൻ താരം ബാലാജി രാജേന്ദ്രൻ മികച്ച വ്യക്തിഗത പ്രകടനം (11.56 മീറ്റർ) പുറത്തെടുത്തെങ്കിലും മെഡൽ നേടാനായില്ല.

നേരത്തെ, പുരുഷന്മാരുടെ ഹൈജമ്പ്-ടി 63 ഇനത്തിൽ യഥാക്രമം സ്വർണം, വെള്ളി, വെങ്കലം നേടി ശൈലേഷ് കുമാർ, മാരിയപ്പൻ തങ്കവേലു, റാം സിംഗ് പധ്യാർ എന്നിവർ പാരാ ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യൻ ആധിപത്യം പ്രകടമാക്കിയിരുന്നു. ശൈലേഷ് 1.82 മീറ്റർ പ്രകടനത്തോടെ,  പുരുഷൻമാരുടെ ഹൈജംപ്-ടി 42-ൽ ഏഷ്യൻ റെക്കോർഡ് ഉടമയായ മാരിയപ്പനെ 0.2 മീറ്റർ വ്യത്യാസത്തിൽ മറികടന്നാണ് സ്വർണം നേടിയത്. തന്റെ സീസണിലെ ഏറ്റവും മികച്ച ദൂരം കുറിച്ച (1.80 മീറ്റർ) മാരിയപ്പന് പക്ഷേ, വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു, റാം സിംഗ് 1.78 മീറ്ററോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

വനിതകളുടെ വിഎൽ2 കനോയിങ്ങിൽ വെള്ളി മെഡൽ നേടിയാണ് പ്രാചി യാദവ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഫൈനലിൽ 1.022 സെക്കൻഡ് വ്യത്യാസത്തിലാണ് ഉസ്‌ബെക്കിസ്ഥാന്റെ ഇറോഡഖോൺ റുസ്തമോവ സ്വർണം നേടിയത്. പ്രാചി 1:03.47 സെക്കൻഡിൽ വെള്ളി മെഡൽ ഉറപ്പിച്ചപ്പോൾ ഇറോഡഖോൺ 1:02.125 സെക്കൻഡിൽ സ്വർണം നേടി. 1:11.635 സെക്കൻഡിൽ ജപ്പാന്റെ സാകി കൊമത്സു വെങ്കല മെഡൽ നേടി.

2018 ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ 15 സ്വർണവും 24 വെള്ളിയും 33 വെങ്കലവും അടക്കം 72 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ ഇത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങൾ. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തിന്റെ ചരിത്രപരമായ പ്രകടനം നാലാം ഏഷ്യൻ പാരാ ഗെയിംസിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: News, World, Sports, High Jump, Gold Medal, Asian Para Games: Nishad Kumar Bags Gold Medal In Men’s High Jump T47 Final.
!- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia