city-gold-ad-for-blogger

ഏഷ്യന്‍ ഗെയിംസ്: നീനയ്ക്കും നയനയ്ക്കും അനുവിനും നീരജ് ചോപ്രയ്ക്കും തിങ്കളാഴ്ച്ച ഫൈനല്‍

ജക്കാര്‍ത്ത:(www.kasargodvartha.com 27/08/2018) ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ മെഡല്‍ പ്രതീക്ഷകളുമായി അനു രാഘവനും നയന ജെയിംസും വി. നീനയും തിങ്കളാഴ്ച്ച ഫൈനലിനിറങ്ങുന്നു. ലോംഗ് ജംമ്പിലാണ് നീനയും നയനയും മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 5.10നാണ് ലോംഗ്ജംമ്പ് ഫൈനല്‍ തുടങ്ങുക, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ അനു രാഘവന് 5.15നാണ് ഫൈനല്‍. അനുവിനൊപ്പം യോനു മുര്‍മുവും ഇന്ത്യയ്ക്ക് വേണ്ടി ഓടാനിറങ്ങുന്നുണ്ട്. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാസിംഗും ചിന്തയും ഫൈനലിനിറങ്ങും. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ തിങ്കളാഴ്ച്ച വൈകിട്ട് 6.35ന് 800 മീറ്റര്‍ ഹീറ്റ്‌സിനിറങ്ങും.

ഉറച്ച മെഡല്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോ ഫൈനലും തിങ്കളാഴ്ച്ച 5.15നാണ് മത്സരം തുടങ്ങുന്നത്. പുരുഷ ഹൈജംമ്പില്‍ ബി. ചേതന്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ശങ്കര്‍ ലാല്‍ സ്വാമി തുടങ്ങിയവരും മത്സരക്കളത്തിലിറങ്ങും.

ഏഷ്യന്‍ ഗെയിംസ്: നീനയ്ക്കും നയനയ്ക്കും അനുവിനും നീരജ് ചോപ്രയ്ക്കും തിങ്കളാഴ്ച്ച ഫൈനല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Top-Headlines,Asian games,Asian Games:  Neena, Nayana, Anu and Neeraj Chopra are final on today

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia