city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Asian Games | ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ കരസ്ഥമാക്കി ഇന്‍ഡ്യ; 3 വെള്ളിയും 1 വെങ്കലവും

ഹാങ്ചൗ: (www.kasargodvartha.com) 2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. ഇന്‍ഡ്യന്‍ സംഘത്തിന് ഇതൊരു സൂപര്‍ ഞായറാഴ്ചയാണ്. വനിതകളുടെ 10 മീറ്റര്‍ ഷൂടിങ്, പുരുഷന്‍മാരുടെ തുഴച്ചില്‍, റോവിങ് മെന്‍സ് എയ്റ്റ് ഫൈനല്‍ എന്നിവയിലാണ് ഇന്‍ഡ്യന്‍ ടീം വെള്ളി നേടിയത്. പുരുഷന്മാരുടെ റോവിങ്ങില്‍ ഇന്‍ഡ്യ വെങ്കലവും നേടി.

തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ് എന്നിവര്‍ വെളളി നേടി. വനിതകളുടെ ഷൂടിങ്ങിലാണ് രണ്ടാം മെഡല്‍ നേട്ടം. 10 മീറ്റര്‍ റൈഫിളില്‍ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡല്‍ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. മംഗോളിയ വെങ്കലവും നേടി. നിലവില്‍ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്‍ഡ്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

വനിത ക്രികറ്റ് സെമിയില്‍ ഇന്‍ഡ്യ - ബംഗ്ലാദേശ് മല്‍സരം പുരോഗമിക്കുകയാണ്. ബംഗ്ലാദേശ് 51 റണ്‍സിന് പുറത്തായതോടെ ഇന്‍ഡ്യന്‍ മെഡല്‍ നേടാന്‍ സാധ്യതയേറി. പുരുഷ വോളിയിലും ഹോകിയിലും ഫുട്‌ബോളിലും ഇന്‍ഡ്യയ്ക്ക് മല്‍സരങ്ങളുണ്ട്. പുരുഷ വോളി ക്വാര്‍ടര്‍ ഫൈനലില്‍ ഇന്‍ഡ്യ ജപാനെ നേരിടും. ഉച്ചയ്ക്ക് 12 നാണ് മല്‍സരം.

ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്‍ഡ്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പെടെ 70 മെഡലുകള്‍ നേടിയിരുന്നു.

655 അംഗങ്ങളാണ് ഇന്‍ഡ്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി ഹോകി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്സര്‍ ലവ്ലിന ബോര്‍ഗോഹെയ്നും പതാകയേന്തിയത്.

Asian Games | ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ കരസ്ഥമാക്കി ഇന്‍ഡ്യ; 3 വെള്ളിയും 1 വെങ്കലവും
 

Keywords: News, World, World-News, Sports, Top-Headlines, Asian Games, China, India, Medal, Silver, Bronze, Rowing, Arjun Lal Jat, Arvind Singh, Ramita, Mehuli Ghosh, Ashi Chouksey, Asian Games 2023: 3 Silvers, 1 Bronze In Bag; Men's Hockey Team In Action.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia