city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മാസം മുമ്പ് കല്യാണം കഴിഞ്ഞ അവളെയും അവര്‍ വെറുതെ വിട്ടില്ല; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 5 പേര്‍ ചേര്‍ന്ന് കീഴടക്കി; പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റോഹിങ്ക്യന്‍ ക്യാമ്പിലെ വനിതകള്‍

മ്യാന്മര്‍: (www.kasargodvartha.com 11.12.2017) പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റോഹിങ്ക്യന്‍ ക്യാമ്പിലെ വനിതകള്‍. ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞ അവള്‍ ഭര്‍ത്താവുമൊന്നിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു. ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന അവരെക്കണ്ട് അവള്‍ ഭയന്നുവിറച്ചു. ഭര്‍ത്താവിനെ കയറുകൊണ്ട് കെട്ടിയിട്ട് അവളുടെ വായില്‍ തുണി കുത്തിത്തിരുകി. ആദ്യത്തെയാള്‍ ബലാല്‍ക്കാരത്തിന് മുതിര്‍ന്നപ്പോള്‍ തന്നെ അവള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. നാലുപേര്‍ ചേര്‍ന്ന് അവളെ ബലമായി പിടിച്ചു. ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചു. അവള്‍ ഭര്‍ത്താവിനെ നോക്കി. അയാള്‍ അതിനേക്കാള്‍ ദയനീയതയോടെ അവളെയും. റോഹിങ്ക്യന്‍ ക്യാമ്പിലെ വനിതകളുടെ വെളിപ്പെടുത്തലാണിത്.

ഒരു മാസം മുമ്പ് കല്യാണം കഴിഞ്ഞ അവളെയും അവര്‍ വെറുതെ വിട്ടില്ല; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 5 പേര്‍ ചേര്‍ന്ന് കീഴടക്കി; പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റോഹിങ്ക്യന്‍ ക്യാമ്പിലെ വനിതകള്‍

കരയാന്‍ പോലുമാവാത്ത അവളെ അഞ്ച് പേരും ബലാത്സംഗം ചെയ്തു. തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ നെഞ്ചിലേക്കും തൊണ്ടയിലേക്കും വെടിയുതിര്‍ത്തു. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്ലാദേശിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ പ്രത്യേകം റിപ്പോര്‍ട്ടാണ് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും റോഹിങ്ക്യകളെ വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിതമായ മാര്‍ഗമായാണ് ബലാത്സംഗത്തെ മ്യാന്മര്‍ പട്ടാളം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ തങ്ങളുടെ പട്ടാളം റോഹിങ്ക്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മ്യാന്‍മര്‍ ഭരണകൂടം ആണയിട്ടുപറയുന്നു.

സംഘര്‍ഷം നിലനില്‍ക്കുന്ന റഖൈന്‍ പ്രദേശത്തെ മന്ത്രി ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ബലാത്സംഗം ചെയ്യാന്‍ തോന്നുന്ന രീതിയില്‍ ആകര്‍ഷകത്വം ഉള്ളവരാണ് ഈ സ്ത്രീകളെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന്. പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭിണികള്‍ അങ്ങനെ ആരേയും പട്ടാളം വെറുതെ വിട്ടിട്ടില്ല. പലരുടേയും മാതാപിതാക്കളുടേയും ഭര്‍ത്താക്കന്മാരുടേയും മക്കളുടേയും കണ്‍മുന്നില്‍ വെച്ചാണ് ക്രൂരത അരങ്ങേറിയത്. തങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പല സ്ത്രീകള്‍ക്കും ഇപ്പോഴുമറിയില്ല.

Keywords:  Crime, World, India, Top-Headlines, Molestation, Army, Religion, AP Investigation: molest of Rohingya sweeping, methodical 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia