city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആയോധന കലയില്‍ ഹോണററി ഡോക്ടറേറ്റ് ബിരുദം നേടി കേരളത്തിന് അഭിമാനമായി അനില്‍ ചെറുവത്തൂര്‍

ചെറുവത്തൂര്‍: (www.kasargodvartha.com 20.09.2016) ആയോധന കലകളിലൂടെ ഹോണററി ഡോക്ടറേറ്റ് ബിരുദം നേടി കേരളത്തിന് അഭിമാനമായി അനില്‍ ചെറുവത്തൂര്‍. കൊല്‍ക്കത്തയില്‍ നടന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ വിവിധ ആയോധന കലകളില്‍ നേടിയ പ്രാവീണ്യവും സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹയര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് എജുക്കേഷന്റെയും കോളജ് ഓഫ് വേള്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇറാന്റെയും സംയുക്തമായി ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്.

ലോക പ്രശസ്ത സ്പിരിച്ച്വല്‍ റീഡര്‍ പരമാനന്ദ മഹാരാജ് ബിരുദ സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനിച്ചു. കൊല്‍ക്കത്ത മോഹിത് മൊയിത്ര മഞ്ജയില്‍ നടന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ വൈദ്യുത മന്ത്രി സോബന്‍ ദേവ് ചതോപാധ്യ, സുപ്രീം കോടതി അഡ്വ. ജോയ്ദീപ് മുഖര്‍ജി, ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ബംഗാള്‍ ജനറല്‍ സെക്രട്ടറി ഡോ. ശാന്തനു ബെന്‍, അഞ്ച് തവണ മിസ്റ്റര്‍ ഏഷ്യ ആയി തെരഞ്ഞെടുക്കപ്പെട്ട തുഷാര്‍ സിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. രണ്ട് തവണ തൈക്ക്വോണ്ടോയില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ താരമാണ് അനില്‍. കാല് കൊണ്ട് ഒരു മണിക്കൂര്‍ കിറ്റ്‌സ് ചെയ്ത് 2014 ലാണ് ആദ്യ ഗിന്നസില്‍ കയറിയത്. 2015 ജനുവരിയില്‍ 24 മിനുട്ട് നേരം കാല് കൊണ്ടും കൈ കൊണ്ടും കുംസ ചെയ്ത് വീണ്ടും റെക്കോര്‍ഡിട്ടു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പ് ആണ് അനില്‍. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 10 10 വര്‍ഷത്തോളം ദുബൈയില്‍ തൈക്ക്വോണ്ടോ പരിശീലകനായിരുന്നു. 2008 ല്‍ ദുബൈ തൈക്ക്വോണ്ടോ ഫെഡറേഷന്റെ ഔട്സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ടര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2011 ല്‍ ജപ്പാനിലെ ഒസാക്കിയില്‍ നടന്ന വേള്‍ഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത ഏക മലയാളി ആണ് അനില്‍. 25 വര്‍ഷത്തിനുള്ളില്‍ 15,000 വിദ്യാര്‍ത്ഥികള്‍ക്ക് തൈക്ക്വോണ്ടോ പരിശീലനം നല്‍കി ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. കേരള അമേച്വര്‍ തൈക്ക്വോണ്ടോ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അനില്‍.

ചെറുവത്തൂര്‍ പൂമാല ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ വി പി കുഞ്ഞമ്പു-പി വി കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ വിജിത പി വി നീലേശ്വരം ചിന്മയ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനി അങ്കിത ഏക മകളാണ്. മകളും പിതാവിന്റെ പാത പിന്തുടര്‍ന്ന് തൈക്ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.

ആയോധന കലയില്‍ ഹോണററി ഡോക്ടറേറ്റ് ബിരുദം നേടി കേരളത്തിന് അഭിമാനമായി അനില്‍ ചെറുവത്തൂര്‍

Keywords: Kasaragod, Kerala, Cheruvathur, Award, World, Training, Certificates, Asia, Students, Martial Arts, Thaikkondo, Dubai, Gulf, Championship, International, Anil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia