അവസാന നിമിഷത്തില്‍ അടിപതറി ഇന്ത്യ! ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 329 റണ്‍സിന് പുറത്ത്, അവസാന ആറു റണ്‍സിനിടെ നഷ്ടപ്പെട്ടത് 4 വിക്കറ്റുകള്‍
Aug 19, 2018, 17:50 IST
ലണ്ടന്‍: (www.kvartha.com 19.08.2018) അവസാന നിമിഷത്തില്‍ അടിപതറി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 329 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ആറു റണ്‍സിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സുമായി ഇറങ്ങിയ ഇന്ത്യ 329 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ആന്ഡേഴ്സന്, സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതംനേടി.
ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി 97 റണ്‍സും അജിന്‍ക്യ രഹാനെ 81 റണ്‍സും നേടി. അരങ്ങേറ്റ മത്സരം കളിക്കുന്ന ഋഷഭ് പന്ത് 51 പന്തില്‍ 24 റണ്‍സും കരസ്ഥമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കമാണ് കാഴ്ച വെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Cricket, India, Test, Sports, , Top-Headlines, England, Anderson, Broad Trigger Collapse to Dismiss India For 329.
Keywords: World, News, Cricket, India, Test, Sports, , Top-Headlines, England, Anderson, Broad Trigger Collapse to Dismiss India For 329.