Amol Muzumdar | ഇന്‍ഡ്യന്‍ വനിതാ ടീം പരിശീലകനായി അമോല്‍ മജുംദാറിനെ നിയമിച്ചു
ന്യൂഡെല്‍ഹി: (KasargodVartha) അമോല്‍ മജുംദാറിനെ ഇന്‍ഡ്യന്‍ വനിതാ ടീം പരിശീലകനായി നിയമിച്ചു. ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ നിയമിച്ചത്. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകള്‍ക്കായി ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അമോല്‍ മജുംദാര്‍. മുന്‍പ് ഇന്‍ഡ്യ അന്‍ഡര്‍ 19, അന്‍ഡര്‍ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക, രാജസ്താന്‍ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രമേശ് പൊവാറിന്റെ കാലാവധി അവസാനിച്ചതോടെയാണ് നിയമനത്തില്‍ പുതിയ തീരുമാനം. പരിശീലകനായി മജുംദാറിന്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇന്‍ഗ്ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളില്‍ ഇന്‍ഡ്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കളിക്കും.
വരുന്ന ഏതാനും മാസങ്ങളില്‍ രണ്ട് ടെസ്റ്റ് അടക്കം 11 മത്സരങ്ങളാണ് ഇന്‍ഡ്യ കളിക്കുക. ഇന്‍ഗ്ലന്‍ഡ് ടീം മൂന്ന് ടി-20കളും ഒരു ടെസ്റ്റും കളിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-20കളും കളിക്കും. മത്സരങ്ങള്‍ മുംബൈയിലാവും നടക്കുക.
Keywords: Amol Muzumdar, Appointed, Head Coach, Indian women, Cricket Team, Sports, Top-Headlines, New Delhi, Cricket, National, National News, Amol Muzumdar appointed as head coach of Indian women's cricket team.