Neymar | സഊദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലില്‍ ഇനി ബ്രസീല്‍ സൂപര്‍ താരം നെയ്മര്‍ കളിക്കും
ബ്രസീലിയ: (www.kasargodvartha.com) സഊദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലില്‍ ഇനി ബ്രസീല്‍ സൂപര്‍ താരം നെയ്മര്‍ കളിക്കും. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സഊദി ക്ലബിനൊപ്പം ചേരുന്നത്. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അല്‍ ഹിലാലില്‍ രണ്ട് വര്‍ഷത്തേക്കാണ് നെയ്മറിന്റെ കരാര്‍. 100 മില്ല്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് നെയ്മറെ അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കിയത്. നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെകോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത് 2017ലാണ്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ബാഴ്‌സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ 181 ഗോളുകള്‍ നേടിയിട്ടുണ്ട്.
ചാംപ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് പണമെറിഞ്ഞ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, കവാനി എംബാപ്പെ എന്നിവരുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നെയ്മര്‍ ക്ലബില്‍ നിന്ന് അകലാന്‍ തുടങ്ങിയെന്ന് റിേപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. സീസണിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഒട്ടേറെ വമ്പന്‍ താരങ്ങളെ അല്‍ ഹിലാല്‍ ക്ലബിലെത്തിച്ചിരുന്നു. റൂബന്‍ നെവെസ്, സെര്‍ജി മിലിങ്കോവിച്ച്-സാവിച്, മാല്‍കോം, കലിദൂ കൗലിബാലി തുടങ്ങി യൂറോപ്യന്‍ താരങ്ങളൊക്കെ നിലവില്‍ അല്‍ ഹിലാലിന്റെ താരങ്ങളാണ്.
Keywords: Brazil, News, World, Top-Headlines, Sports, Brazilian Superstar, Neymar, Saudi Arabia, Al Hilal.