city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

ജറുസലേം: (www.kasargodvartha.com 24.07.2017) മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. മസ്ജിദിന് സമീപം മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇസ്രായേല്‍ വീണ്ടും നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ക്കെതിരേ ജറുസലേമിലും മറ്റു ഫലസ്തീന്‍ മേഖലകളിലും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.

മസ്ജിദ് പരിസരത്തെ നിയന്ത്രണം പിടിച്ചടക്കുന്നതിനുള്ള ഇസ്രായേല്‍ നീക്കത്തിന്റെ രണ്ടാംഘട്ടമായാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ക്കു പിറകെ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഫലസ്തീന്‍ സംഘടനകള്‍ പ്രതികരിച്ചു. നിരീക്ഷണ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ ഫലസ്തീന്‍ സംഘടനകളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. മസ്ജിദ് പരിസരത്തെ വെടിവയ്പിനെ തുടര്‍ന്നായിരുന്നു മസ്ജിദിനു സമീപം മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിച്ചത്. മസ്ജിദില്‍ മതപരമായ അവകാശം മുസ്ലിംകള്‍ക്കു മാത്രമാണെന്ന തല്‍സ്ഥിതി കരാര്‍ ലംഘിക്കാനാണ് ഇസ്രായേല്‍ നീക്കമെന്ന്് വിലയിരുത്തപ്പെടുന്നു.
മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

ലയന്‍സ് ഗേറ്റിനു പുറത്താണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഗേറ്റിനു സമീപം മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനവും ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ബന്ധം പുനസ്ഥാപിക്കുകയുള്ളൂവെന്നും ഫലസ്തീന്‍ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ജറുസലേം വിഷയത്തില്‍ ഇസ്രായേല്‍ തീകൊണ്ടു കളിക്കുകയാണെന്ന് അറബ് ലീഗ് പ്രതികരിച്ചു. ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച യോഗം ചേരുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ് മദ് അബുല്‍ ഗെയ്ഥ് അറിയിച്ചു.

50 വയസ്സിനു താഴെയുള്ള മുസ്ലിം പുരുഷന്മാര്‍ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കരുതെന്ന ഇസ്രായേല്‍ ഉത്തരവിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. ഈ വിലക്ക് ലംഘിക്കുന്നവരെ തിരിച്ചറിയാനും അല്‍ അഖ്‌സയിലെ ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ജറുസലേമിലെ ഫല്‌സ്തീന്‍ നേതാക്കള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Masjid, President, Secretary, News, CCTV Camera, Al Aqsa Mosque: Security cameras installed at holy site amid severed Israeli-Palestinian ties.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia