കോവിഡ്: വാല്‍വുള്ള N-95 മാസ്കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍, വാല്‍വ് ഇല്ലാത്ത മാസ്കുകള്‍ തെരഞ്ഞെടുക്കണമെന്നും നിർദ്ദേശം
May 31, 2020, 15:54 IST
ന്യൂഡെൽഹി: (www.kasargodvartha.com 31.05.2020) കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും വാല്‍വുള്ള N-95 മാസ്കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് ഭീഷണി നിലനില്‍ക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാല്‍വുകള്‍ ഉള്ള മാസ്‌ക് ഒഴിവാക്കി സാധാരണ മാസ്ക് ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. വാല്‍വുകള്‍ ഉള്ള N- 95 മാസ്ക് ഉപയോഗിക്കുന്ന ആളുകളില്‍ വൈറസ് വാഹകരായവര്‍ പുറത്തേക്ക് വിടുന്ന വായു ശ്വസിക്കാനിടയാകുന്നവര്‍ക്ക് രോഗസാധ്യത കൂടുതലായിരിക്കും.
രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്ക് നേരിട്ട് എത്തുന്നതാണ് കാരണം. N-95 മാസ്ക് ഉപയോഗിക്കാന്‍ സാധാരണ നിര്‍ദേശിക്കുന്നത് വായുമലിനീകരണം നിരക്ക് കൂടിയ മേഖലകളില്‍ വായുവിനൊപ്പം ഉള്ളിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് കുറയ്ക്കുന്നതിനാണ്. ഇത്തരം മാസ്ക് ഉപയോഗിക്കുന്നവരുടെ ഉച്ഛ്വാസ വായുവില്‍ നിന്നും പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിനാല്‍ N-95 മാസ്ക് ഉപയോഗിക്കുന്നവര്‍ വാല്‍വ് ഇല്ലാത്തവ വേണം തെരഞ്ഞെടുക്കേണ്ടതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളും വ്യാവസായിക നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് സാധാരണ N- 95 മാസ്ക് ഉപയോഗിക്കുന്നത്. കൊറോണാ കാലത്ത് പ്രതിരോധത്തിനായി വാല്‍വുള്ള മാസ്കുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.
Summary: A Certain type of N-95 mask may do more harm than good