ഒമാനില്‍ 857 പേര്‍ക്ക് കൂടി കോവിഡ്; 9 മരണം
May 24, 2021, 17:04 IST
മസ്‌കത്ത്: (www.kasargodvartha.com 24.05.2021) ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പുതിയതായി ഒമ്പത് കോവിഡ് മരണങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടു. ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2,274 ആയി.
ഒമാനില്‍ 485 പേര്‍ കൂടി കോവിഡ് മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,95,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 86 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 685 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: Muscat, News, World, Top-Headlines, COVID-19, Treatment, Death, Hospital, 857 new coronavirus cases, 9 deaths reported in Oman