മ്യാന്‍മറില്‍ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതം; പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ 4 പേര്‍ കുട്ടികള്‍
Mar 4, 2021, 08:55 IST
യാങ്കൂണ്‍: (www.kasargodvartha.com 04.03.2021) മ്യാന്‍മറില്‍ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 4 പേര്‍ കുട്ടികളാണ്. പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.
സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്. മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യുഎന്‍ പ്രതിനിധികള്‍ പറഞ്ഞു.