ഇന്റര്‍നാഷണല്‍ കപ്പ് പെര്‍ലിസ് റാലിയിലും മൂസാ ഷരീഫിന് നേട്ടം
Oct 23, 2018, 11:21 IST
മലേഷ്യ: (www.kasargodvartha.com 23.10.2018) മലേഷ്യയില്‍ നടന്ന മലേഷ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് -2018 ന്റെ രണ്ടാം റൗണ്ടായ ഇന്റര്‍നാഷണല്‍ കപ്പ് പെര്‍ലിസ് റാലിയിലും മൂസാ ഷരീഫിന് നേട്ടം. മലേഷ്യക്കാരനായ കരണ്‍ ജിത്ത് സിങ്ങിനോടൊപ്പം ചേര്‍ന്ന് മത്സരത്തിനിറങ്ങിയ മൂസാ ഷരീഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 33 പ്രഗത്ഭ റാലി ടീമുകള്‍ അണിനിരന്ന 315 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു പെര്‍ലിസ് ഇന്റര്‍നാഷണല്‍ കാര്‍ റാലി.
പ്രോട്ടോണ്‍ ജി 2 കാര്‍ ഉപയോഗിച്ചാണ് ഈ സഖ്യം കളത്തിലിറങ്ങിയത്. പെര്‍ലിസ് റാലിയുടെ ഒന്നാം റൗണ്ടില്‍ മൂസാ ഷരീഫ് സഖ്യം ഒന്നാം സ്ഥാനം നേടിയിരുന്നു. നവംബര്‍ മൂന്ന്, നാല് തീയതികളില്‍ അരുണാചല്‍ പ്രദേശില്‍ നടക്കുന്ന ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിന് വേണ്ടി തയ്യാറെടുക്കുകയാണ് മൂസാ ഷരീഫ്.
നേരത്തെ രണ്ടു റൗണ്ടുകളില്‍ ഗൗരവ് ഗില്ലിനോടൊപ്പം ചേര്‍ന്ന് വെന്നിക്കൊടി പാറിച്ച മൂസാ ഷരീഫ് ആറാം കിരീടം നേടി ചരിത്രത്തിന്റെ ഭാഗമാവാനാവുമെന്ന പ്രതീക്ഷയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, World, Car-racer, Moosa-Shareef, 2nd place for Moosa Shareef in International cup perlis Rally
< !- START disable copy paste -->