city-gold-ad-for-blogger

ഒമാനില്‍ 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം

മസ്‌കത്ത്: (www.kasargodvartha.com 10.12.2020) ഒമാനില്‍ വ്യാഴാഴ്ച 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 125,669 ആയി. ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. ആകെ 1463 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

അതേസമയം ഒമാനില്‍ പുതിയതായി 293 പേര്‍ക്ക് കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 117,327പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 135 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഒമാനില്‍ 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം

Keywords: News, World, COVID-19, Top-Headlines, Death, hospital, Treatment, 179 new coronavirus cases, 2 deaths reported in Oman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia