city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ സ്ത്രീകള്‍ അടക്കമുളളവര്‍ ദാഇഷില്‍ ചേര്‍ന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍

കാസര്‍കോട്: (www.kasargodvartha.com 08.07.2016) കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായ സ്ത്രീകളടക്കമുള്ള പതിനാറുപേര്‍ സിറിയയിലെത്തി തീവ്രവാദസംഘടനയായ ദാഇഷില്‍ ചേര്‍ന്നതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു മാസമായി ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സിറിയയിലും ഇറാഖിലുമായി പോവുകയും ദാഇഷില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും വെള്ളിയാഴ്ച പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ റിപ്പോര്‍ട്ടുചെയ്തു.

ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായി വിവരമുണ്ട്. കാണാതായവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു ഡോക്ടറും ഒരു എഞ്ചിനീയറും ഉള്‍പ്പെടുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

തീര്‍ത്ഥാടനത്തിനെന്ന വ്യാജേന ജൂണ്‍ ആറിനാണ് ഇവര്‍ ഇന്ത്യ വിട്ടതെന്നും അതിനു ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരിലൊരാളുടെ ബന്ധുവിന് ഞങ്ങള്‍ അവസാന ലക്ഷ്യത്തിലെത്തിച്ചേര്‍ന്നുവെന്ന വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചെന്നും സിറിയയിലോ ഇറാഖിലോ ആണ് ഇവരുള്ളതെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചതായി പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.

തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളിലുള്ളവരാണ് കാണാതായവരില്‍ ഏറെയും. കാണാതായവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ദാഇഷില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി പി കരുണാകരന്‍ എം പി കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. അതേ സമയം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നും പിന്നീട് വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ സ്ത്രീകള്‍ അടക്കമുളളവര്‍ ദാഇഷില്‍ ചേര്‍ന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍

Keywords: Kasaragod, World, Report, Women, Investigation, visit, Trikaripur, Hindusthan Times, Doctor, Engineer, Childs, Syria, Iraque.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia