city-gold-ad-for-blogger

Shutters opened | കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്നു; പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷടറുകൾ തുറന്നു; പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികൃതർ

നീലേശ്വരം: (www.kasargodvartha.com) കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്ന സാഹചര്യത്തിൽ പാലായി ഷടർ കം ബ്രിഡ്ജിന്റെ ഷടറുകൾ തുറന്നു. രാവിലെ 11 മണിക്ക് ശേഷം ഘട്ടം ഘട്ടമായാണ് മൂന്ന് ഷടറുകൾ തുറന്നത്.
                
Shutters opened | കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്നു; പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷടറുകൾ തുറന്നു; പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികൃതർ

ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും വെള്ളപ്പൊക്ക ഭീഷണി ഇല്ലെന്നും ജലസേചന വകുപ്പ് അറിയിച്ചു. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നീലേശ്വരം നഗരസഭ, പടന്ന , ചെറുവത്തൂർ ഗ്രാമ പഞ്ചായത് പരിധിയിൽ ജാഗ്രതാ നിർദേശം നിലനിൽക്കുമെന്ന് എക്സിക്യൂടീവ് എൻജിഞ്ചിനീയർ അറിയിച്ചു.

പി ഡബ്യുഡി ഇലക്ട്രികൽ വിഭാഗം, ഇറിഗേഷൻ മെകാനിക് വിഭാഗം, ഇറിഗേഷൻ സിവിൽ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് ഷടറുകൾ തുറന്നത്. മാങ്ങോട് ചെക് ഡാം തുറന്നതാണ് ജലനിരപ്പുയരാൻ കാരണമായത്.

Keywords: News, Kerala, Kasaragod, Nileshwaram, Top-Headlines, Rain, Bridge, River, Weather, Karyangode river, Shutters opened, Water level rises in Karyangode river; shutters of Palai Regulator cum Bridge opened.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia