city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Summer heat | കത്തുന്ന ചൂടില്‍ ദാഹജലം നിറച്ചുവച്ച് നാടുകളിലെങ്ങും സുമനസുകൾ; പക്ഷികള്‍ക്കും നന്മയുടെ കുഞ്ഞുപൊയ്കകള്‍; തണ്ണീര്‍പന്തല്‍ ഒരുക്കി എസ് വൈ എസ്; വീടുകളില്‍ പറവകള്‍ക്ക് കുടിനീരുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ; വീഡിയോ

കാസര്‍കോട്: (www.kasargodvartha.com) കത്തുന്ന ചൂടില്‍ ദാഹിച്ചുവലയുന്ന മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജലം നിറച്ചുവെച്ച് നാടുകളിലെങ്ങും സന്മനസുകളുടെ നന്മ. തണ്ണീര്‍ പന്തലൊരുക്കി സംഘടനകളും കൂട്ടായ്മകളും രംഗത്തുണ്ട്. യാത്രക്കാര്‍ക്കടക്കം ഇത് വലിയ അനുഗ്രഹമാവുകയാണ്. പൊരിവെയിലില്‍ തളര്‍ന്നെത്തുന്നവര്‍ക്ക് കുടിവെള്ളവും ഇഞ്ചിയും കറിവേപ്പിലയും ഉപ്പും മല്ലിയിലയും പച്ചമുളകും ചേര്‍ത്ത സംഭാരവും തണ്ണിമത്തന്‍ വെള്ളവും പലയിടങ്ങളിലും കുളിര് പകരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലും വിവിധ ഇടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്.
       
Summer heat | കത്തുന്ന ചൂടില്‍ ദാഹജലം നിറച്ചുവച്ച് നാടുകളിലെങ്ങും സുമനസുകൾ; പക്ഷികള്‍ക്കും നന്മയുടെ കുഞ്ഞുപൊയ്കകള്‍; തണ്ണീര്‍പന്തല്‍ ഒരുക്കി എസ് വൈ എസ്; വീടുകളില്‍ പറവകള്‍ക്ക് കുടിനീരുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ; വീഡിയോ

പാത്രങ്ങളില്‍ പക്ഷികള്‍ക്കായി ദാഹജലം സംഭരിച്ച് വയ്ക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. പൊതുയിടങ്ങള്‍ക്ക് പുറമെ സ്വന്തം വീട്ടിലും പറമ്പിലും ഇങ്ങനെ പാത്രത്തില്‍ വെള്ളം നിറച്ചുവെക്കുന്നവര്‍ ഏറെയാണ്. കാട്ടിലെ പക്ഷികളും നാട്ടില്‍ വെള്ളം കുടിക്കാനെത്തുന്നുണ്ടെന്നാണ് പലരും പറയുന്നത്. പതിവിന് വിപരീതമായി സംസ്ഥാനത്ത് കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.

ജലമാണ് ജീവന്‍: എസ് വൈ എസ് കാംപയിന്‍ തുടങ്ങി
        
Summer heat | കത്തുന്ന ചൂടില്‍ ദാഹജലം നിറച്ചുവച്ച് നാടുകളിലെങ്ങും സുമനസുകൾ; പക്ഷികള്‍ക്കും നന്മയുടെ കുഞ്ഞുപൊയ്കകള്‍; തണ്ണീര്‍പന്തല്‍ ഒരുക്കി എസ് വൈ എസ്; വീടുകളില്‍ പറവകള്‍ക്ക് കുടിനീരുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ; വീഡിയോ

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം 'ജലമാണ് ജീവന്‍' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ കാംപയിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമിറ്റി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ തണ്ണീര്‍പന്തല്‍ ഉദ്ഘാടനം ബ്ലോക് പഞ്ചായത് വൈസ് പ്രസിഡണ്ട് പി എ അശ്‌റഫലി നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും കവലകളിലും തണ്ണീര്‍ പന്തല്‍ ഒരുക്കും.

കാംപയിന്റെ ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുക, പറവകള്‍ക്ക് വെള്ളം കുടിക്കാന്‍ തണ്ണീര്‍കുടം സ്ഥാപിക്കുക, പുഴ, കിണര്‍, തടാകം തുടങ്ങിയ ജലസ്രോതസുകള്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുക, ജല ദുര്‍വ്യയങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവ സോണ്‍ സര്‍കിള്‍ യൂണിറ്റ് തലങ്ങളില്‍ നടക്കും.

പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു. സാമൂഹികം ജില്ലാ സെക്രടറി മുഹമ്മദ് സഖാഫി തോക്കെ സ്വാഗതം പറഞ്ഞു. ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, മഹ് മൂദ് ഹാജി മുട്ടത്തൊടി, മൂസക്കുഞ്ഞി സഖാഫി, നാഷണല്‍ അബ്ദുല്ല, നാസര്‍ സഖാഫി തുരുത്തി, പി ഇ അശ്‌റഫ് മൗലവി, അബൂബകര്‍ മൗലവി ആലംപാടി, എസ് എ അബ്ദുര്‍ റഹ്മാന്‍, മുനീര്‍ മൗലവി നായ്മാര്‍മൂല, ശരീഫ് പി കെ നഗര്‍, അബ്ദുര്‍ റഹ്മാന്‍ ചാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

പറവകള്‍ക്ക് കുടിനീര്‍ ഒരുക്കി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ
             
Summer heat | കത്തുന്ന ചൂടില്‍ ദാഹജലം നിറച്ചുവച്ച് നാടുകളിലെങ്ങും സുമനസുകൾ; പക്ഷികള്‍ക്കും നന്മയുടെ കുഞ്ഞുപൊയ്കകള്‍; തണ്ണീര്‍പന്തല്‍ ഒരുക്കി എസ് വൈ എസ്; വീടുകളില്‍ പറവകള്‍ക്ക് കുടിനീരുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ; വീഡിയോ

നീലേശ്വരം: ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കി 1989-91 കാലത്തെ പ്രതിഭ കോളജിലെ പ്രീഡിഗ്രി സഹപാഠികളുടെ കൂട്ടായ്മയായ 'സ്മൃതി പ്രതിഭ'. നൂറോളം വരുന്ന സഹപാഠികളാണ് അവരുടെ വീട്ടുപറമ്പില്‍ പക്ഷികള്‍ക്ക് കുടിക്കാന്‍ പാകത്തില്‍ ദാഹജലം ഒരുക്കി വച്ചിരിക്കുന്നത്. കുടിനീര്‍ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്ത് നിരവധി പക്ഷികളാണ് ദിവസേന എത്തി വെള്ളം കുടിക്കുന്നത്. ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും സകല ജീവജാലങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനുള്ളതാണെന്നും സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചുകൊണ്ട് ഈ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഓര്‍മപ്പെടുത്തുന്നു.
             
Summer heat | കത്തുന്ന ചൂടില്‍ ദാഹജലം നിറച്ചുവച്ച് നാടുകളിലെങ്ങും സുമനസുകൾ; പക്ഷികള്‍ക്കും നന്മയുടെ കുഞ്ഞുപൊയ്കകള്‍; തണ്ണീര്‍പന്തല്‍ ഒരുക്കി എസ് വൈ എസ്; വീടുകളില്‍ പറവകള്‍ക്ക് കുടിനീരുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ; വീഡിയോ

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Weather, Drinking Water, Water, SYS, Nileshwaram, Video, SSF, Summer heat: Water facilities on streets.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia