city-gold-ad-for-blogger
Aster MIMS 10/10/2023

Summer Heat | ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ വെയിലത്ത് ജോലി പാടില്ല; തൊഴില്‍ സമയം ക്രമീകരിച്ചത് മെയ് 15 വരെ നീട്ടിയതായി ലേബര്‍ ഓഫീസര്‍

Summer Heat
* പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ്‌ വരെ
* ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കും

കാസർകോട്: (KasargodVartha) കേരളത്തില്‍ കടുത്ത വേനല്‍ക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാലും ജില്ലയില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു കൊണ്ടുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. 

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ്‌വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. 

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കും. മെയ് ഒന്നു മുതല്‍ 15 വരെയുള്ള കാലയളവിലേക്ക്  പുതുക്കിയ  സമയക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
 Working Hours

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL