Emergency Actions | റെഡ് അലർട്ട്: കാസർകോട്ട് 2 ദിവസം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും; മീൻപിടുത്തത്തിന് വിലക്ക്
● മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.
● റോഡുകളിലെ കുഴികളും മറ്റ് അപകട സാധ്യതകളും അടിയന്തരമായി പരിഹരിക്കും.
● റോഡുകളിലെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനായി ഇടപെടലുകൾ.
കാസർകോട്: (KasargodVartha) ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദേശം നൽകി. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് അദ്ദേഹം അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ നിർദേശിച്ചു.
മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ക്വാറികളിലെ ഖനന പ്രവർത്തനങ്ങളും രണ്ടു ദിവസത്തേക്ക് നിർത്തിവെക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിർദേശം നൽകി
റോഡുകളിലെ കുഴികളും മറ്റ് അപകട സാധ്യതകളും അടിയന്തരമായി പരിഹരിക്കും. കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന പ്രതികൂല സ്ഥിതിഗതികൾ നേരിടാൻ ജില്ലാ ഭരണകൂടം എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
#Kasaragod, #RedAlert, #FishingBan, #TouristCenters, #HeavyRain, #CoastalSafety