Rain | മഴയും വീശിയടിച്ച് കാറ്റും; ഫുട്‍ബോൾ ലോകകപ്പ് കാണാൻ സ്ഥാപിച്ച പന്തലും സ്ക്രീനും തകർന്നു
Dec 13, 2022, 12:22 IST
മൊഗ്രാൽ: (www.kasargodvartha.com) കാലാവസ്ഥ പ്രവചനങ്ങളെ തെറ്റിച്ചെത്തിയ കാറ്റിലും മഴയിലും ഫുട്‍ബോൾ ലോകകപ് കാണാൻ സ്ഥാപിച്ച പന്തലും സ്ക്രീനും തകർന്നു. മൊഗ്രാൽ ഫ്രൻഡ്സ് ക്ലബ് മൊഗ്രാലിൽ ക്ലബിന് സമീപം സ്ഥാപിച്ച തുണിപ്പന്തലും, സ്ക്രീനുമാണ് ചൊവ്വാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും തകർന്നത്.
കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സബ് ജൂനിയർ ഹോകി ചാംപ്യൻഷിപിന് സ്ഥാപിച്ചിരുന്ന തുണിപ്പന്തലും കാറ്റിൽ പറന്നുപോയി. പന്തൽ സമീപത്തെ മൊഗ്രാൽ സ്പോർട്സ് ക്ലബ് കെട്ടിടത്തിന് മുകളിൽ പതിച്ച നിലയിലാണ്. മൊഗ്രാൽ ഫിർദൗസ് ലൈറ്റ് ആൻഡ് സൗൻഡ്സ് ഉടമ ബശീറിന്റേതാണ് തുണിപ്പന്തൽ. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബശീർ പറഞ്ഞു.
അതേസമയം കളി കാണാൻ വീണ്ടും പന്തൽ പുനസ്ഥാപിച്ച് സൗകര്യം ഒരുക്കുമെന്ന് ഫ്രൻഡ്സ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Keywords: Rain and winds; tent and screen collapsed, Kerala,Kumbala, Mogral, News, Top-Headlines, Rain, Weather, FIFA-World-Cup-2022. < !- START disable copy paste -->