city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Weather Warning | ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയും കാറ്റും; 13 ജില്ലകളില്‍ കടലിൽ അപകടസാധ്യത

Rain and wind at isolated places; Danger at sea in 13 districts
Representational Image Generated by Meta AI

● കാസർകോട് ജില്ലയിൽ ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത.  
● മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.  

തിരുവനന്തപുരം: (KasargodVartha) കേരളത്തിൽ ചൊവ്വാഴ്ച് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. 

ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം, കാസർകോട് ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മുതൽ ഇടത്തരം മഴയും പ്രതീക്ഷിക്കാമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

അതേസമയം, കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

കേരള-കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

#KeralaWeather #RainAlert #WindWarning #CoastalSafety #WeatherUpdate #Monsoon

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia