city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH work | ദേശീയപാത നിര്‍മാണം പരിസരവാസികള്‍ക്ക് ദുരിതമായി; കനത്ത മഴയില്‍ ഭക്ഷണ ശാലകളിലേക്കും വീടുകളിലേക്കും കിണറുകളിലേക്കും ചെളിവെള്ളവും മലിനജലവും കുത്തിയൊഴുകി; ഹോടെല്‍ അടച്ചുപൂട്ടി

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത നിര്‍മാണം പരിസരവാസികള്‍ക് ദുരിതമായി മാറി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഹോടെലിലേക്കും വീടുകളിലേക്കും കിണറുകളിലേക്കും ചെളിവെള്ളവും മലിനജലവും കുത്തിയൊഴുകി. കാസര്‍കോട് അശ്വിനി നഗറിലെ ദ്വാരക ഹോടെലിലേക്കും സമീപത്തെ രാജശേഖരന്‍, ജനാര്‍ധനന്‍ എന്നിവരുടെ വീടുകളിലേക്കും ശശിധരന്‍, രാജശേഖരന്‍ എന്നിവരുടെ കിണറുകളിലേക്കുമാണ് മലിനജലവും ചെളിവെള്ളവും കുത്തിയൊഴുകിയത്.
   
NH work | ദേശീയപാത നിര്‍മാണം പരിസരവാസികള്‍ക്ക് ദുരിതമായി; കനത്ത മഴയില്‍ ഭക്ഷണ ശാലകളിലേക്കും വീടുകളിലേക്കും കിണറുകളിലേക്കും ചെളിവെള്ളവും മലിനജലവും കുത്തിയൊഴുകി; ഹോടെല്‍ അടച്ചുപൂട്ടി

മലിനജലം നിറഞ്ഞതോടെ ദ്വാരക ഹോടെല്‍ അടച്ചുപൂട്ടി. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പുതിയ ഓവുചാല്‍ പണിയുന്നത് പാതിവഴിയില്‍ നിര്‍ത്തിയതാണ് മലിനജലം വീടുകളിലേക്കും ഹോടെലുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്താന്‍ കാരണമെന്ന് ഇവര്‍ കാസര്‍കോട് വര്‍ത്തയോട് പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന ഓവുചാല്‍ പൂര്‍ണമായും പൊളിച്ചു നീക്കി പുതിയ ഓവുചാലിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ പഴേ ഓവുചാല്‍ മണ്ണിട്ട് മൂടിയത് കാരണം ഇസ്ലാമിക് സെന്ററിലെ കിണറുകളിലും മലിനജലം ഒഴുകി പരന്നിരുന്നു. നഗരസഭാ അധികൃതര്‍ എത്തിയതി lന് ശേഷമാണ് ഇവിടെ താത്കാലിക പരിഹാരം ഉണ്ടാക്കിയത്.
           
NH work | ദേശീയപാത നിര്‍മാണം പരിസരവാസികള്‍ക്ക് ദുരിതമായി; കനത്ത മഴയില്‍ ഭക്ഷണ ശാലകളിലേക്കും വീടുകളിലേക്കും കിണറുകളിലേക്കും ചെളിവെള്ളവും മലിനജലവും കുത്തിയൊഴുകി; ഹോടെല്‍ അടച്ചുപൂട്ടി

ഹോടെലിലേക്കും വീടുകളിലേക്കും ചെളിവെള്ളവും മലിനജലവും കുത്തിയൊഴുകിയ വിവരം അറിയിക്കാന്‍ എത്തിയപ്പോള്‍ കരാര്‍ കംപനി അധികൃതര്‍ ദേഷ്യപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു ഇതെ തുടര്‍ന്ന് ഇവര്‍ കലക്ടറെ നേരിട്ട് ചെന്ന് പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതരെ ബന്ധപ്പെടുത്തി കരാര്‍ കംപനിയോട് കിണറും വീടുകളും വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Flood, Video, Rain, Weather, National Highway, Road, NH work: flooded muddy water and sewage.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia