കേരളത്തിൽ പ്രളയ മുന്നറിയിപ്പ്: പുഴകളിൽ ഇറങ്ങരുത്, ജാഗ്രത പാലിക്കുക

● മീനച്ചിൽ നദിയിൽ ഓറഞ്ച് അലർട്ട്.
● ഭാരതപ്പുഴയിൽ മഞ്ഞ അലർട്ട്.
● കബനി നദിയിൽ മഞ്ഞ അലർട്ട്.
● നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
● തീരവാസികൾക്ക് ജാഗ്രതാ നിർദേശം.
● ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ്.
● അധികൃതരുടെ നിർദേശം പാലിക്കണം.
കാസര്‍കോട്: (KasargodVartha) കേരളത്തിലെ മിക്ക ജില്ലകളിലും സംസ്ഥാന ദുരന്തനിവാരണ വിഭാഗം പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. അതിനാല്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കുക.
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുറ സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍, കേന്ദ്ര ജല കമ്മീഷന്റെ (CWC) മുത്തന്‍കര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
ഈ പ്രധാനപ്പെട്ട മുന്നറിയിപ്പ് വാർത്ത ഷെയർ ചെയ്ത് എല്ലാവരെയും സുരക്ഷിതരായിരിക്കാൻ സഹായിക്കുക. പ്രളയ മുന്നറിയിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala issues flood alert for multiple districts. Orange and yellow alerts issued for various rivers. Public advised caution.
#KeralaFloods #FloodAlert #RiverSafety #Monsoon #KeralaNews #DisasterManagement