കാസർകോട്ട് കടലാക്രമണം രൂക്ഷമാകുന്നു, കാവുഗോളിയിലും ചേരങ്കൈയിലും തീരദേശ റോഡുകളും വീടുകളും ഭീഷണിയിൽ
● കാവുഗോളിയിൽ 200 മീറ്ററോളം കടൽ വെള്ളം കരയിലേക്ക് ഇരച്ചുകയറി
● ഏതുനിമിഷവും തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്
● ചേരങ്കൈ കടപ്പുറത്ത് നിരവധി വീടുകൾക്ക് കടലേറ്റം ഭീഷണിയായി
● മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലും ശക്തമായ കടലാക്രമണം തുടരുന്നു
● കഴിഞ്ഞവർഷം തകർന്ന റോഡുകൾ ഇനിയും പൂർവസ്ഥിതിയിലാക്കിയിട്ടില്ല
കാസർകോട്: (KasargodVartha) ജില്ലയിൽ കടലാക്രമണം രൂക്ഷം. കാവുഗോളി കടപ്പുറത്ത് 200 മീറ്ററോളം കടൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത് പ്രദേശത്ത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഏത് നിമിഷവും തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്. സമാനമായ അവസ്ഥ ചേരങ്കൈ കടപ്പുറത്തുമുണ്ട്. ഇവിടെ കടലേറ്റം നിരവധി വീടുകൾക്കും ഭീഷണിയായിട്ടുണ്ട്.
തകർന്ന റോഡുകൾ നന്നാക്കിയില്ല
മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞവർഷം തന്നെ ഇവിടങ്ങളിൽ കടൽ എടുത്ത റോഡുകൾ ഇനിയും പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കടലാക്രമണം ദുരിതം വിതയ്ക്കുന്നത്.
കാസർകോട് ജില്ലയിലെ തീര മേഖലയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കടലാക്രമണം നേരിടുന്നുണ്ട്. ജീവൻ നഷ്ടപ്പെട്ടവർ, വീടുകൾ നഷ്ടപ്പെട്ടവർ, സ്ഥലം നഷ്ടപ്പെട്ടവർ, വലയും വള്ളവും നഷ്ടപ്പെട്ടവർ ഏറെയാണ്.
ടെട്രാപോഡ് കടൽഭിത്തി എന്ന ആവശ്യം
കടലാക്രമണം നേരിടാൻ ശാശ്വതമായ പരിഹാരം എന്ന നിലയിൽ തീരദേശവാസികൾ ശാസ്ത്രീയമായ 'ടെട്രാപോഡ്' കടൽഭിത്തി നിർമിക്കാൻ ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും അധികൃതർ ചെവികൊണ്ട മട്ടില്ല. ഇപ്പോഴും കടൽക്ഷോഭത്തെ നേരിടാൻ കഴിയാത്ത കരിങ്കല്ല് കൊണ്ടുള്ള കടൽഭിത്തി നിർമിക്കാനാണ് അധികൃതർക്ക് താല്പര്യം. ഇത് കടലെടുക്കുകയും ചെയ്യുന്നു. ഇതുവഴി കോടികളാണ് വർഷംതോറും നികുതിപ്പണം കടലിൽ കൊണ്ടു കളയുന്നത്.
സന്ദർശനം മാത്രം പതിവാകുന്നു
കടലാക്രമണമുണ്ടായ പ്രദേശങ്ങൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജില്ലാ ഭരണകൂടവും, പൊലീസും, റവന്യൂ അധികൃതരും, പഞ്ചായത്ത് - നഗരസഭാ അധികൃതരും ജനപ്രതിനിധികളും സന്ദർശിക്കുക മാത്രമാണ് ചെയ്യുന്നത്. തീര സംരക്ഷണത്തിനായുള്ള ഒരു പദ്ധതികളും ജില്ലയിൽ പ്രാബല്യത്തിൽ വരുന്നതുമില്ല.
കാസർകോട് ജില്ലയിലെ രൂക്ഷമായ കടലാക്രമണവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Coastal erosion worsens in Kasaragod, threatening homes and roads.
#KasaragodNews #CoastalErosion #KeralaNews #Tetrapod #SeaErosion #LocalNews #AparnaNews






