Kerala rain | കാസര്‍കോട്ട് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 32.9 മി.മീറ്റര്‍ മഴ; പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി; മൂന്നിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍; ആളപായമായില്ല
Aug 30, 2022, 19:52 IST
കാസര്‍കോട്: (www.kasargodvartha.com) തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത് 32.9 മിലി മീറ്റര്‍ മഴ. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കാസര്‍കോട് താലൂകിലെ മൂന്ന് വിലേജുകളില്‍ ഉരുള്‍പൊട്ടലുണ്ടായി. മുളിയാര്‍, മുന്നാട്, ബേഡഡുക്ക വിലേജുകളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടവും കൃഷി നാശവുമുണ്ടായി. കുറ്റിക്കോലില്‍ മണ്ണൊലിപ്പില്‍ വീടിന്റെ സംരക്ഷണ മതില്‍ തകര്‍ന്നു.
മുളിയാര്‍ മഞ്ചക്കല്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാതഗതനിയന്ത്രണം ഏര്‍പെടുത്തി. പട്‌ള വിലേജിലെ മൊഗറില്‍ മധുവാഹിനിപുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പിച്ചു. മുളിയാര്‍ പാത്തനടുക്കം കടപ്പങ്കല്ലില്‍ സാവിത്രിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. കാനത്തൂരില്‍ മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. മുളിയാര്‍ വിലേജിലെ പാണൂരിലുണ്ടായ മണ്ണിടിച്ചിലില്‍ തോട്ടത്തുമൂല റോഡ് തകര്‍ന്നു. മുന്നാട് വിലേജിലെ ഒളയത്തടുക്ക, വട്ടംതട്ട പനക്കുളം എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ ആകെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
മഞ്ചേശ്വരം താലൂകിലെ ബായാറില്‍ 12.5 മിലി മിറ്ററും കാസര്‍കോട് താലൂകിലെ മുളിയാറില്‍ 96.5 മിലി മീറ്ററും കുഡ്‌ലുവില്‍ 30 മിലി മീറ്ററും മഴ രേഖപ്പെടുത്തി. ഹോസ്ദുര്‍ഗ് താലൂകിലെ പടന്നക്കാട് 35 മിലി മീറ്ററും മടിക്കൈയില്‍ 29.5 മിലി മീറ്ററും പിലിക്കോട് 18 മിലി മീറ്ററും മഴ രേഖപ്പെടുത്തി.

Keywords: News, Kerala, Top-Headlines, Rain, Collapse, Weather, House-collapse, Kasaragod, Heavy rain lashes Kasaragod.
< !- START disable copy paste -->