Rain | കനത്ത ചൂടിനിടെ ശക്തമായ മഴ; ദേശീയപാതയില്‍ വെള്ളക്കെട്ട് ദുരിതമായി; കമ്പിക്ക് മുകളില്‍ തെങ്ങുവീണ് വൈദ്യുതി മുടങ്ങി
May 12, 2023, 21:02 IST
കാസര്‍കോട്: (www.kasargodvartha.com) കനത്ത ചൂടിനിടെ പെയ്ത ശക്തമായ വേനല്‍ മഴയില്‍ ചിലയിടങ്ങളില്‍ നാശനഷ്ടങ്ങള്‍. ചേരങ്കൈ ദേശീയപാതയില്‍ രാത്രി വലിയ വെള്ളക്കെട്ട് അനുഭവപ്പെടുകയും ഗതാഗത തടസം നേരിടുകയും ചെയ്തു. ദേശീയപാതയുടെ അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് ഇതിന് വഴിവെച്ചതെന്നാണ് ആക്ഷേപം. വിവിധ സ്ഥലങ്ങളില്‍ ദേശീയപാതയിലെ റോഡുകള്‍ വെള്ളത്തിനടിയിലായതായും പരാതിയുണ്ട്.
ഉയരം കൂട്ടി റോഡ് നിര്‍മിക്കുകയും, ഓവുചാലുകളുടെ നിര്‍മാണം പകുതിവഴിയിലായതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ വിഷയം നേരത്തെ ഇവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഒറ്റ മഴ കൊണ്ട് തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി തടസവും നേരിട്ടു. ചിലയിടങ്ങളില്‍ ഇതുവരെ പുന:സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പലയിടങ്ങളിലും തെങ്ങുകള്‍ കടപുഴകി വീണു. വീടുകള്‍ക്ക് മുകളിലും, വൈദ്യുതി കമ്പികള്‍ക്ക് മുകളിലും തെങ്ങുകള്‍ കടപുഴകിയത് ഏറെ ദുരിതത്തിന് വഴിവെച്ചു. ആളപായമുണ്ടായതായി റിപോര്‍ട് ചെയ്തിട്ടില്ല. മൊഗ്രാല്‍ മീലാദ് നഗറില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും, കമ്പി പൊട്ടുകയും വീടിന്റെ മതില്‍ തകരുകയും ചെയ്തു. ഇവിടെയും വൈദ്യുതി പുന:സ്ഥാപിക്കാന്‍ ആയിട്ടില്ല. വാഹനങ്ങള്‍ കടന്നുപോവുകയും കാല്‍നടയാത്രക്കാരും, കുട്ടികളും യാത്ര ചെയ്യുകയും ചെയ്യുന്ന മീലാദ് നഗര്‍ റോഡില്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Keywords: Malayalam News, Kerala News, Rain, Kasaragod News, Rain News, KERALA Rain Today, Heavy rain during heat.
< !- START disable copy paste -->