city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Heavy rain continues | കാസര്‍കോട്ട് മഴ കനത്തു; പുഴകള്‍ കരകവിഞ്ഞൊഴുകി; കെട്ടിടങ്ങളിലേക്ക് വെള്ളം കയറി; കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു; ചൊവ്വാഴ്ച അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധി

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മലയോരമേഖലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. പുഴകളിലും മറ്റും ജനനിരപ്പ് ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകി. ചൈത്രവാഹിനി പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിലേക്ക് വെള്ളം കയറി. വിവിധ പ്രദേശങ്ങളിലായി ചില വീടുകളിലേക്കും വെള്ളം കയറിയതായി റിപോര്‍ട് ഉണ്ട്. ജില്ലയിലെ അംഗനവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല
                      
Heavy rain continues | കാസര്‍കോട്ട് മഴ കനത്തു; പുഴകള്‍ കരകവിഞ്ഞൊഴുകി; കെട്ടിടങ്ങളിലേക്ക് വെള്ളം കയറി; കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു; ചൊവ്വാഴ്ച അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധി

കനത്ത മഴയില്‍ വെളളത്താല്‍ ചുറ്റപ്പെട്ട കുടുംബത്തെ അഗ്‌നിശമന രക്ഷാ സേന പുറത്തെത്തിച്ചു ചെങ്കള പഞ്ചായത് വാര്‍ഡ് ഏഴിലെ നെല്ലിക്കട്ടയില്‍ സൗജത്തിനേയും കുടുംബാംഗങ്ങളേയുമാണ് രക്ഷിച്ചത്. പണ നികത്തി നിര്‍മിച്ച വീട്ടിനു ചുറ്റും താഴ്ന്ന സ്ഥലമാണ്. തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയും നേരിടുന്നുണ്ട്.

മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രളയ സാധ്യത മേഖലയിലും, താഴ്ന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കി ഉത്തരവായി. താലൂകുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. ഇതിന്റെ ചുമതല ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂടി തഹസില്‍ദാര്‍മാര്‍ക്കാണ്. മതിയായ ഉദ്യോഗസ്ഥരുടെ സേവനം കണ്‍ട്രോള്‍ റൂം ഡ്യൂടിക്കും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉറപ്പുവരുത്തും.

താലൂക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം തീവ്ര മഴ കുറയുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂകുകളിലെ പ്രവര്‍ത്തനം കാഞ്ഞങ്ങാട് സബ് കലക്ടറും, കാസര്‍കോട്, മഞ്ചേശ്വരം താലൂകുകളിലെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസറുമാണ് ഏകോപിപ്പിക്കുന്നത്

കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂം

ലാന്‍ഡ് ഫോണ്‍ : 04994-257700
മൊബൈല്‍ : 9446601700


താലൂക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കാസര്‍കോട് - 04994-230021/ 9447030021
മഞ്ചേശ്വരം - 04998-244044/ 8547618464
ഹോസ്ദുര്‍ഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട് - 04672-242320/ 8547618470


Keywords: News, Kerala, Kasaragod, Top-Headlines, Rain, School, Students, River, Issue, Heavy rain continues in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia