city-gold-ad-for-blogger

Closed | ചുവപ്പ് ജാഗ്രത: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (19/07/2024) അവധി

friday is a holiday for educational institutions in the kasa
Image generated by Meta AI

കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

കാസർകോട്: (KasargodVartha) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (19/07/2024) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മിക്കവാറും സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളതിനാൽ വലിയ അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായി മഴ പെയ്തു. ഇതിനെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് അതേ പടി നിലനിൽക്കുന്ന സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് തീരുമാനം. 

friday is a holiday for educational institutions in the

ജില്ലയ്ക്ക് ഇന്ന് (18/07/2024) നാലു മണി മുതൽ നാളെ (19/07/2024) 10 മണി വരെയാണ് റെഡ് അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ജൂലൈ 19, 2024) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിലും മാറ്റമില്ല.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia