city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dust Devil | അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം! ആശങ്കയും കൗതുകവും പടര്‍ത്തി കാസര്‍കോട്ട് വിവിധയിടങ്ങളില്‍ ചെറു ചുഴലിക്കാറ്റ്; വീഡിയോ

കാസര്‍കോട്: (www.kasargodvartha.com) ആശങ്കയും കൗതുകവും പടര്‍ത്തി ജില്ലയില്‍ വിവിധയിടങ്ങളില്‍ ചെറു ചുഴലിക്കാറ്റ് വീശി. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മീറ്ററുകളോളം ഉയര്‍ന്നുപൊങ്ങുന്ന പ്രതിഭാസമാണ് കടുത്ത ചൂടിനിടെ ദൃശ്യമായത്. നീലേശ്വരം ചായ്യോത്ത്, കല്ലടക്ക, ചട്ടഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചുഴലിക്കാറ്റ് ഉണ്ടായത്. സെകന്‍ഡുകള്‍ കൊണ്ട് ഉയരത്തില്‍ സ്തൂപം പോലുള്ള ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.
                
Dust Devil | അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം! ആശങ്കയും കൗതുകവും പടര്‍ത്തി കാസര്‍കോട്ട് വിവിധയിടങ്ങളില്‍ ചെറു ചുഴലിക്കാറ്റ്; വീഡിയോ

ചായ്യോത്ത് ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചുഴലിക്കാറ്റ് വീശിയത്. സ്‌കൂള്‍ മൈതാനത്ത് മുഴുവന്‍ ഏറെനേരം ശക്തിയോടെ കറങ്ങിത്തിരിഞ്ഞു. വിദ്യാര്‍ഥികളില്‍ ചിലര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. കല്ലടക്കയിലും ചട്ടഞ്ചാലിലും റോഡിരികിലാണ് ചെറു ചുഴലി രൂപപ്പെട്ടത്. ചായ്യോത്ത് സ്‌കൂള്‍ മൈതാനിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പേ ചട്ടഞ്ചാലിലെ ചുഴലി ദൃശ്യങ്ങൾ വൈറലായിരുന്നു.
           
Dust Devil | അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം! ആശങ്കയും കൗതുകവും പടര്‍ത്തി കാസര്‍കോട്ട് വിവിധയിടങ്ങളില്‍ ചെറു ചുഴലിക്കാറ്റ്; വീഡിയോ

അതേസമയം, ഡസ്റ്റ് ഡെവിള്‍ എന്നറിയപ്പെടുന്ന ഇവ അപകടകാരിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂട് കൂടുന്ന സമയത്ത് വായുമുകളിലോട്ട് പോകുകയും അപ്പോള്‍ മര്‍ദം കുറയുകയും ചെയ്യുന്നു. ഈ സമയത്തതാണ് ചെറു ചുഴലി പ്രതിഭാസമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സാധാരണ ഗതിയില്‍ ഇത്തരം ചെറു ചുഴലിക്കാറ്റുകള്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാറില്ല. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതാവാം ഇത്തരമൊരു പ്രതിഭാസത്തിന് പിന്നിലെന്നാണ് നിഗമനം. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ലോകത്തിന്റെ പലയിടങ്ങളിലും ചെറു ചുഴലി ഉണ്ടാകാറുണ്ട്.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Weather, School, Viral-Video, Video, Dust Devil, Dust Devil in Kerala; Video.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia