city-gold-ad-for-blogger

Collector Declared Holiday | മഴ ശക്തം: കാസർകോട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

കാസർകോട്: (www.kasargodvartha.com) മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയ്ക്ക് ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ (CBSE)/ഐസിഎസ്ഇ (ICSE) സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.
                                  
Collector Declared Holiday | മഴ ശക്തം: കാസർകോട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ജില്ലയിൽ വ്യാഴാഴ്ച വെള്ളരിക്കുണ്ട് താലൂക് പരിധിയിൽ അതിശക്തമായ മഴയും (119.5 mm), മറ്റ് താലൂകുകളിൽ ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ പല ഭാഗങ്ങളിലും റോഡുകളിലേക്ക് മണ്ണിടിഞ്ഞ് വീണും ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയ്ക്ക് ശക്തമായ മഴയ്ക്കുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

Keywords: Kerala, Kasaragod, News, Top-Headlines, Rain, ALERT, School, Weather, District Collector, Education, Collector declared holiday for all educational institutions on Friday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia