Rain Alerts | കാസര്‍കോട്ട് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
May 18, 2023, 18:03 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു. മലയോര മേഖലയില്‍ ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ മഴയുടെ ലഭ്യത കുറവാണ്.
അതേസമയം, കടുത്ത ചൂടില്‍ ലഭിച്ച വേനല്‍മഴ ആശ്വാസം നല്‍കിയിരുന്നു.