River drying up | ഒരാഴ്ച മുമ്പുവരെ കനത്ത മഴ ലഭിച്ചിട്ടും ചൈത്ര വാഹിനി പുഴ വറ്റുന്നു; പ്രതിഭാസത്തിൻ്റെ പൊരുളറിയാതെ ജനങ്ങൾ
Jul 31, 2022, 21:56 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) കാക്ക പോലും കണ്ണ് തുറക്കാൻ മടി കാണിക്കുന്ന കർക്കിടക മാസത്തിലെ വേനൽ ചൂടിന് കാഠിന്യമേറിയപ്പോൾ പുഴകൾ പോലും വറ്റിവരളുന്നു. അതിശക്തമായ മഴ ലഭിക്കേണ്ട മാസമാണ് കർക്കിടകം. കാലവർഷം ആരംഭിച്ച ശേഷം വെള്ളരിക്കുണ്ട് താലൂകിൽ ഏറ്റവും കൂടുതൽ മഴലഭിച്ചുവെങ്കിലും കഴിഞ്ഞദിവസങ്ങളിലെ കൊടും ചൂട് കാരണം പുഴകൾ അടക്കമുള്ള ജലാശയങ്ങൾ വറ്റി വരളാൻ ഇടയായി.
പ്രധാനപുഴയായ ചൈത്ര വാഹിനിയിൽ നീരൊഴുക്ക് പോലും പലസ്ഥലത്തും നിലച്ചു. കൈവഴി തോടുകളിലും അരുവികളിലും സ്ഥിതി ഇതുതന്നെ. ആദ്യമായിട്ടാണ് കർക്കിടക മാസത്തിൽ ചൈത്ര വാഹിനി വറ്റുന്നതെന്ന് ആളുകൾ പറയുന്നു. ഒരാഴ്ച മുമ്പ് വരെ കരകവിഞ്ഞു ഒഴുകിയ പുഴയാണ് ചൈത്ര വാഹിനി.
കാക്കപോലും കർക്കിടക മാസത്തിലെ മഴയിൽ കണ്ണ് തുറക്കാൻ മടിക്കും എന്ന് പഴമക്കാർ പറയുമായിരുന്നു. അത് ശരിവെക്കും പോലെ തന്നെ മഴയും ലഭിച്ചിരുന്നതാണ്. എന്നാൽ കാലാവസ്ഥയിലെ വ്യതിയാനം ഇക്കുറി കർക്കിടക മാസത്തിൽ നൽകുന്നത് കനത്ത വേനൽ ചൂടാണ്. ഇടയ്ക്ക് കിട്ടുന്ന മഴയും കനത്ത വെയിലും കാരണം പനി ഉൾപെടെ പകർച വ്യാധികളും മലയോരത്ത് പടരുകയാണ്.
Keywords: Kasaragod, Kerala, News, Top-Headlines, River, People, Weather, Vellarikundu, Chaitra Vahini River is drying up despite heavy rains. < !- START disable copy paste -->