city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus driver drowns in sea in Cyclone Mandous | കോളജ് ബസ് ഡ്രൈവറുടെ മുങ്ങിമരണം: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിയിലും?

കാസർകോട്: (www.kasargodvartha.com) ദുരന്തങ്ങള്‍ സൃഷ്ടിച്ച് വീശിയടിക്കുന്ന മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിയിലും എന്ന് റിപോർട്. നീന്തൽ വശമുള്ള യുവാവ് ഞായറാഴ്ച വൈകുന്നേരം ഉള്ളാള്‍ സോമേശ്വരത്ത് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതാണ് ആഘാതം. എസ് ഡി എം കോളജ് ബസ് ഡ്രൈവര്‍ അംബിക റോഡില്‍ താമസിക്കുന്ന പ്രശാന്ത് ബേക്കല്‍ (47) ആണ് മരിച്ചത്.
                  
Bus driver drowns in sea in Cyclone Mandous | കോളജ് ബസ് ഡ്രൈവറുടെ മുങ്ങിമരണം: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിയിലും?

വേലിയേറ്റത്തെത്തുടര്‍ന്ന് അതിശക്തമായ തിരമാലകള്‍ ഉയരുകയും പ്രശാന്തിനെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. നീന്തൽ വിദഗ്ധരായ എൻജിനീയറിംഗ് വിദ്യാർഥി മകൻ ചിരായു, സഹോദരൻ വരദരാജ് ബേക്കൽ, ബന്ധു വന്ദൻ ബേക്കൽ എന്നിവർക്കൊപ്പമാണ് പ്രശാന്ത് സോമേശ്വരത്ത് കടലില്‍ കുളിക്കാനെത്തിയത്.
              
Bus driver drowns in sea in Cyclone Mandous | കോളജ് ബസ് ഡ്രൈവറുടെ മുങ്ങിമരണം: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിയിലും?

ഉയര്‍ന്ന തിരമാലകളില്‍പ്പെട്ട പ്രശാന്തിനെ വെള്ളത്തിലൂടെ നടന്ന് കയര്‍ ഉപയോഗിച്ച് മകനും ഒപ്പമുണ്ടായിരുന്നവരും രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രശാന്ത് എല്ലാ ഞായറാഴ്ചകളിലും മക്കളെയും കുടുംബങ്ങളെയും ബീചിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.

Keywords: Bus driver drowns in sea in Someshwar, Kerala,Kasaragod,news,Top-Headlines,Weather,Bus-driver,Drown,Sea.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia