റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍
Jun 30, 2019, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2019) യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു. കാസര്‍കോട്ടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്‍വശം വെച്ചാണ് സംഭവം. ഫോണില്‍ നിന്നും പുക വരുന്നത് കണ്ട് ഉടമ ഉടന്‍ നിലത്തിടുകയും വെള്ളമൊഴിച്ച് തീയണക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് കൈയ്യില്‍ നിന്നും ദുരന്തം സംഭവിക്കാതിരുന്നത്. ഇതിന്റെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തീപിടിച്ച് പൊട്ടിത്തെറിച്ചത് റെഡ്മിയുടെ ഏത് മോഡലാണെന്ന് വ്യക്തമല്ല.
2017 ല്‍ ബംഗളൂരുവിലെ ഒരു കടയില്‍വെച്ച് പുതിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ മാസം മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ ദാരുണമായി മരണപ്പെട്ട സംഭവവുമുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും സമീപകാലത്തായി നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആപ്പിള്‍ ഡിവൈസുകള്‍ കഴിഞ്ഞ ദിവസം തിരികെ വിളിച്ചിരുന്നു. പഴയ 15 ഇഞ്ച് മാക്ക്ബുക്ക് പ്രോ ലാപ്ടോപ്പുകളാണ് ആപ്പിള്‍ തിരികെ വിളിച്ചത്. ബ്രാന്‍ഡുകള്‍ ഏതായാലും ഇലക്ട്രോണിക് ഉപകരണമെന്ന പരിഗണന വെച്ച് സ്മാര്‍ട്ട് ഫോണുകള്‍ സശ്രദ്ധം കൈകാര്യം ചെയ്യുന്നതാണ് സുരക്ഷിതമായ രീതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kasaragod, Kerala, News, Social networks, Mobile Phone, Redmi's phone exploded: Video Viral.