ഉപ്പളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ പോലീസുകാരന്‍ ലാത്തികൊണ്ടടിക്കുന്ന വീഡിയോ പുറത്തായി; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
Sep 21, 2016, 23:00 IST
ഉപ്പള: (www.kasargodvartha.com 21/09/2016) സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പോലീസുകാരന്‍ ലാത്തികൊണ്ടടിക്കുന്ന ദൃശ്യം പുറത്ത്. ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ ഉപ്പളയില്‍ വെച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് പിറകിലുണ്ടായിരുന്ന യുവാവിനെയാണ് പോലീസുകാരന്‍ യാതൊരു പ്രകോപനവുമില്ലാതെ ലാത്തികൊണ്ടടിച്ചത്.
സ്‌കൂട്ടറോടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. എന്നാല്‍ പോലീസുകാരന്‍ പിറകിലുണ്ടായിരുന്നയാളെ അടിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സംഭവ സമയം നിരവധി വാഹനങ്ങള്‍ റോഡില്‍ ചീറിപ്പായുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത്. അതിനിടെ സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ഉപ്പള മുസോടിയിലെ ഖാലിദിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.
സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. ഇതുസംബന്ധിച്ച് ഉന്നതങ്ങളില്‍ റിപോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ജില്ലാ പോലീസ് മേധാവി സ്ഥലത്തില്ലാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള നടപടി വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.
പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിംയൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് സൈഫുല്ലാ തങ്ങളും ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാനും ആവശ്യപ്പെട്ടു.
Keywords : Uppala, Investigation, Police, Kasaragod, Scooter, Assault, Video.