city-gold-ad-for-blogger

മന്ത്രി അഹ് മദ് ദേവർകോവിലിനെതിരെ കാസർകോട്ട് യുവമോർചയുടെ കരിങ്കൊടി പ്രതിഷേധം

കാസർകോട്: (www.kasargodvartha.com 26.01.2022) റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കാസർകോട് മുൻസിപൽ സ്‌റ്റേഡിയത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹ് മദ് ദേവർ കോവിലിനെതിരെ കാസർകോട് ഗസ്റ്റ് ഹൗസിൽ യുവമോർചയുടെ കരിങ്കൊടി പ്രതിഷേധം.
                
മന്ത്രി അഹ് മദ് ദേവർകോവിലിനെതിരെ കാസർകോട്ട് യുവമോർചയുടെ കരിങ്കൊടി പ്രതിഷേധം

ഒരു യുവതി ഉൾപെടെ നാല് യുവമോർച പ്രവർത്തകരാണ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗസ്റ്റ് ഹൗസിൽ നിന്നും മന്ത്രി പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായി എത്തിയത്.

വനിതാ പൊലീസ് ഇല്ലാത്തതിനാൽ യുവതിയെ തടഞ്ഞു നിർത്താൻ പൊലീസിനായില്ല. പൊലീസ് മന്ത്രിക്ക് സംരക്ഷണം നൽകി. പിന്നീട് കൂടുതൽ പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലടുത്ത ശേഷം മന്ത്രിയെ കടത്തിവിട്ടു.

യുവമോർച ജില്ലാ പ്രസിഡൻ്റ് ധനൻജയൻ മധൂർ, സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്‌റ്റി, ജില്ലാ ജെനറൽ സെക്രടറി കീർത്തൻ ജെ കൂഡ്ലു, കാസർകോട് മണ്ഡലം പ്രസിഡൻ്റ് അജിത്ത് കുമാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവമോർച സംസ്ഥാന വനിതാ നേതാവിനെ കൈയ്യേറ്റം ചെയ്യാൻ പൊലീസും ഐഎൻഎൽ പ്രവർത്തകനും ശ്രമിച്ചതായി യുവമോർച പ്രവർത്തകർ ആരോപിച്ചു.

മന്ത്രി അഹ് മദ് ദേവർകോവിൽ രാജി വെക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും വേണമെന്ന് യുവമോർച ആവശ്യപ്പെട്ടു. എഡിഎമിൻ്റെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തിലാണ് ദേശീയ പതാക തലകീഴായി ഉയർത്തുകയും സല്യൂട് നൽകുകയും ചെയ്തതെന്നും യുവമോർച പ്രവർത്തകർ പറഞ്ഞു. പതാക ഉയർത്തി ഏറെ നേരത്തിന് ശേഷവും തെറ്റ് തിരിച്ചറിയാൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും സാധിച്ചില്ലെന്നത് ഗൗരവകരമാണെന്നും യുവമോർച നേതാക്കൾ വ്യക്തമാക്കി.

വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച  ജില്ലാ കമിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

ദേശീയപതാക തലകീഴായി ഉയർത്തിയത് മാനുഷിക പിഴവായി കണക്കാമെങ്കിലും സല്യൂട്ട് അടക്കമുള്ള ബഹുമതി നൽകിയ നടപടി ക്ഷമിക്കാവുന്നതല്ലെന്ന് യുവമോർച  ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ പറഞ്ഞു.


Keywords:  Kasaragod, Kerala, News, Top-Headlines, Minister, Video, Protest, Yuvamorcha, INL, Flag, Republic day celebrations, Police, Women, Complaint, Yuva Morcha protest against Minister Ahmed Devarkovil.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia