ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ചു; 2,000 രൂപയുടെ ചില്ലറ ചോദിച്ചുവാങ്ങി പണവുമായി ഓടിയ വിരുതനെ പോലീസ് തിരയുന്നു, സി സി ടി വി ദൃശ്യം പുറത്തുവിട്ടു
Jan 7, 2020, 18:49 IST
കാസര്‍കോട്: (www.kasaragodvartha.com 07.01.2020) ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിക്കുകയും 2,000 രൂപയുടെ ചില്ലറ ചോദിച്ചുവാങ്ങി പണവുമായി ഓടിയ വിരുതനെ പോലീസ് തിരയുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6.20 മണിയോടെയാണ് സംഭവം. സ്ത്രീകളുടെ വാര്‍ഡിലെത്തിയ സുമുഖനായ യുവാവ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവരും ഒരുമിച്ച് പുറത്തിറങ്ങി പഴയ ബസ് സ്റ്റാന്‍ഡിലെ ബദ് രിയ ഹോട്ടലില്‍ ചെന്ന് ചായകുടിച്ച് വീണ്ടും ആശുപത്രിയിലെത്തി.
ഇതിനിടയില്‍ തനിക്ക് 2,000 രൂപയ്ക്ക് ചില്ലറ വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ചില്ലറ നല്കിയപ്പോള് 2,000 രൂപ കീശയില്‍ നിന്നും എടുക്കുന്നതു പോലെ അഭിനയിച്ച് അല്പദൂരം മാറി നിന്ന് ശ്രദ്ധമാറിയപ്പോള്‍ പെട്ടെന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പണം നഷ്ടപ്പെട്ടയാള്‍ ആശുപത്രി അധികൃതരെ പരാതി അറിയിച്ചിരുന്നുവെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പോലീസ് ഇതിനെ ഗൗരവമായി എടുത്തിട്ടുണ്ട്. ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് രക്ഷപ്പെട്ട യുവാവെന്നാണ് പോലീസിന്റെ സംശയം. അതുകൊണ്ടു തന്നെ ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ഇയാള്‍ ഓടിരക്ഷപ്പെടുന്നതിന്റെയും ആളുകളുമായി സംസാരിക്കുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണും ഇതേ ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നിലും തട്ടിപ്പ് നടത്തിയ യുവാവാണെന്നാണ് സംശയിക്കുന്നത്. വാര്‍ഡുകളില്‍ നിന്നു പോലും വിലപിടിപ്പുള്ള പല സാധനങ്ങളും ഇതിനു മുമ്പും നഷ്ടപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ പോലീസിന്റെ സ്ഥിരമായ സാന്നിധ്യം ഉണ്ടാകണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, Government, General-hospital, Robbery, Cheating, Police, Youth escaped with money from General Hospital; CCTV footage out < !- START disable copy paste -->