കാസര്‍കോട്ടെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവാവ് എം ഡി എം എയുമായി അറസ്റ്റില്‍; മാഫിയാ സംഘത്തിനു വേണ്ടി പോലീസ് വലവിരിച്ചു
Nov 30, 2018, 18:23 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2018) കാസര്‍കോട്ടെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവാവിനെ എം ഡി എം എയുമായി പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട് സ്വദേശി മുഹമ്മദ് അദ്‌നാനെ (24)യാണ് കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം തളങ്കര പടിഞ്ഞാറില്‍ വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നും 2.1 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇയാള്‍ക്ക് മരുന്ന് സപ്ലൈ ചെയ്യുന്ന സംഘത്തെ കുറിച്ച് അറിയാമെന്നും ഇതേ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൂന്ന് ഗ്രാമിലധികം എം ഡി എം എ മരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇതില്‍ ഒരു ഗ്രാം ഒരാള്‍ക്ക് 3,000 രൂപയ്ക്ക് വില്‍പന നടത്തിയതായി അദ്‌നാന്‍ പോലീസിനോട് സമ്മതിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് കഞ്ചാവ് വലിക്കുന്നതിനിടെ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷം ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് സംഘവുമായി പ്രധാന ഇടപാട് നടത്തുന്ന അദ്‌നാന് ഇത് എത്തിച്ചുകൊടുക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എസ് ഐയെ കൂടാതെ പോലീസ് സംഘത്തില്‍ തോമസ്, അബ്ദുല്‍ സലാം, രഘുനാഥന്‍, മനോജ്, നിയാസ് എന്നിവരും ഉണ്ടായിരുന്നു.
Keywords:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Youth arrested with MDMA
< !- START disable copy paste -->

ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വലിയ മയക്കുമരുന്ന് ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് സൂചിപ്പിച്ചു.