Rescued | കണ്ടുനിന്നവരുടെ ഇടപെടല്‍ തുണയായി; 'ചെമ്മനാട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ' യുവാവിന് പുതുജീവന്‍; ഫയര്‍ ഫോഴ്സും കുതിച്ചെത്തി
Nov 10, 2022, 18:05 IST
ചെമ്മനാട്: (www.kasargodvartha.com) പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചതായി കാസര്‍കോട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 44 കാരനെയാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകീട്ടാണ് ചെമ്മനാട് പാലത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് പാലത്തിന് എതിര്‍വശത്ത് ജോലി ചെയ്തിരുന്നവര്‍ കണ്ടതോടെ ഇവര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. ഉടന്‍ കുതിച്ചെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

'രോഗം കൊണ്ട് വലയുകയായിരുന്നു യുവാവ്. അതിന്റെ പ്രയാസങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹം അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഊന്നുവടി പിടിച്ചാണ് ഇയാള്‍ നടന്നുവന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പുഴയില്‍ ചാടിയെങ്കിലും കാലില്‍ ഇട്ടിരുന്ന പ്ലാസ്റ്റര്‍ കാരണം ഇയാള്‍ താഴേക്ക് മുങ്ങി പോയില്ല', ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാസര്‍കോട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Keywords: Latest-News, Kerala, Kasaragod, Top-Headlines, River, Fire Force, Chemnad, Treatment, Young man who jumped into river rescued.
< !- START disable copy paste -->