city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | യോഗാചാര്യ എംകെ രാമന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ. ഹരിദാസ് വെര്‍കോടിന്

കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ ആദ്യത്തെ യോഗ പ്രകൃതി ചികിത്സാ കേന്ദ്രമായ നീലേശ്വരം കാവില്‍ഭവന്‍ യോഗ ആന്‍ഡ് നേച്വര്‍ ക്യൂര്‍ സെന്ററിന്റെ സ്ഥാപകന്‍ യോഗാചാര്യ എംകെ രാമന്‍മാസ്റ്ററുടെ ഓര്‍മയ്ക്കായി ഏര്‍പെടുത്തിയ പുരസ്‌കാരം ഡോ. ഹരിദാസ് വെര്‍കോടിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
         
Award | യോഗാചാര്യ എംകെ രാമന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ. ഹരിദാസ് വെര്‍കോടിന്

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്, കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ മേധാവി ഡോ. എഎം ശ്രീധരന്‍, കാവില്‍ഭവന്‍ ചെയര്‍മാന്‍ പി രാമചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജില്ലയിലെ അലോപതി ഡോക്ടര്‍മാരില്‍ ആദ്യകാല പ്രമുഖനും പ്രശസ്ത വിഷചികിത്സകനുമായ ഡോ.ഹരിദാസ് വെര്‍കോട് അരശതാബ്ദത്തിലേറെക്കാലമായി ആതുര ചികിത്സാരംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമാണ്.
       
Award | യോഗാചാര്യ എംകെ രാമന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ. ഹരിദാസ് വെര്‍കോടിന്

25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാമന്‍മാസ്റ്ററുടെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 22ന് വൈകുന്നേരം മൂന്ന് മണിക്ക് നീലേശ്വരം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ഡിവൈഎസ്പി, സികെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഖാദര്‍ മാങ്ങാട്, ഡോ. എഎം ശ്രീധരന്‍, പി രാമചന്ദ്രന്‍, എംകെ ഗോപാലന്‍, ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Video, Top-Headlines, Press Meet, Award, Doctor, Yogacharya MK Raman Master, Dr. Haridas Verkot, Yogacharya MK Raman Master Award For Dr. Haridas Verkot.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia