city-gold-ad-for-blogger

Viral Video | പ്രതിശുത വരന്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോ എന്നറിയാന്‍ യുവതി പൊലീസ് സ്റ്റേഷനിലെത്തി; പിന്നീട് സംഭവിച്ചത്! ഡിവൈഎസ്പിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: (www.kasargodvartha.com) പ്രതിശുത വരന്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോ എന്നറിയാന്‍ യുവതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. മയക്കുമരുന്ന് കേസില്‍ പ്രതിയാണ് തന്റെ ഭാവി വരനെന്ന് അറിഞ്ഞതോടെ വിവാഹം ഉപേക്ഷിച്ച് പൊലീസിന് നന്ദി പറഞ്ഞ് കുടുംബം മടങ്ങി. നാല് മാസം മുമ്പ് കാസര്‍കോട്ട് നടന്ന ഈ സംഭവം കഴിഞ്ഞ ദിവസം നാര്‍കോടിക് സെല്‍ ഡിവൈഎസ്പി എംഎ മാത്യു ലഹരി ബോധവത്കരണ ക്ലാസില്‍ പറഞ്ഞതോടെയാണ് ജനങ്ങള്‍ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
           
Viral Video | പ്രതിശുത വരന്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോ എന്നറിയാന്‍ യുവതി പൊലീസ് സ്റ്റേഷനിലെത്തി; പിന്നീട് സംഭവിച്ചത്! ഡിവൈഎസ്പിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രതിശുത വധുവും സഹോദരിയും മാതാവുമാണ് താന്‍ വിവാഹം ചെയ്യുന്ന യുവാവിന്റെ സ്വഭാവ ഗുണങ്ങള്‍ അറിയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടതായിരുന്നു യുവാവിനെ. വരന് ഏതെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നറിയാനായിരുന്നു ഇവര്‍ പൊലീസിനെ സമീപിച്ചത്. വരന്റെ ഫോടോയും വിലാസവും കൊണ്ടുവന്നിരുന്നു. ഫോടോ കണ്ടതോടെയാണ് പൊലീസുകാര്‍ ഞെട്ടിയത്. യുവാവ് ലഹരി ഉപയോഗിക്കുന്നയാളെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
       
Viral Video | പ്രതിശുത വരന്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോ എന്നറിയാന്‍ യുവതി പൊലീസ് സ്റ്റേഷനിലെത്തി; പിന്നീട് സംഭവിച്ചത്! ഡിവൈഎസ്പിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വരന്റെ ചതിയില്‍ പെടാതെ രക്ഷിച്ചതിന് നന്ദി വാക്ക് പറഞ്ഞുകൊണ്ടാണ് ഇവര്‍ സ്റ്റേഷനില്‍ നിന്ന് പോയത്. വിവാഹാലോചന ഒഴിവാക്കിയതായി പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീളുന്ന ഡിവൈ എസ്പിയുടെ 49 സെകന്‍ഡ് നീളുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. ഓരോ യുവതികളും തങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നവരെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്നാണ് ഡിവൈഎസ്പി അഭ്യര്‍ഥിച്ചത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police Station, Police-Officer, Wedding, Marriage, Viral-Video, Video, Social-Media, Woman came to police station to know about groom.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia