Woman assaulted | 'മെഡികല്‍ ഷോപില്‍ കയറി ഭര്‍ത്താവ് പട്ടാപ്പകല്‍ ഭാര്യയെ തീകൊളുത്തി'; സാരമായ പരിക്കോടെ യുവതി ആശുപത്രിയില്‍; യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി
Jul 30, 2022, 15:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com) മെഡികല്‍ ഷോപില്‍ കയറി ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയതായി പരാതി. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ മടക്കര റോഡിലെ സിപിഎം ഓഫീസിന് സമീപത്തെ വി ആര്‍ മെഡികല്‍സിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. പൊടോതുരുത്തി സ്വദേശിനിയും തുരുത്തിയിലെ ഓടോറിക്ഷ ഡ്രൈവര്‍ പ്രദീപന്റെ ഭാര്യയുമായ വിജിഷ (34) യെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി. മെഡികല്‍ ഷോപ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം.
ഓടോറിക്ഷയില്‍ വന്നിറങ്ങിയ പ്രദീപന്‍ കയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് മെഡികല്‍ ഷോപ് ഉടമ ശ്രീധരനും മറ്റുള്ളവരും ഓടിയെത്തി പെട്ടെന്ന് തീകെടുത്തി ചെറുവത്തൂര്‍ കെഎഎച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മുഖത്തും കൈകാലുകള്‍ക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.
ഓടിയെത്തിയവര്‍ ഭര്‍ത്താവിനെ ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വളഞ്ഞിട്ട് പിടികൂടി ചന്തേര പൊലീസില്‍ ഏല്‍പിച്ചു. കുടുംബ പ്രശ്നമാണ് പ്രദീപനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ദമ്പതികള്‍ക്ക് എസ്എസ്എല്‍സിക്കും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. മാസങ്ങളായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടുത്തത്തില്‍ മെഡികല്‍ ഷോപ് ഭാഗികമായി കത്തിനശിച്ചു. കത്തിനശിച്ച കസേരകള്‍ പൊലീസ് പുറത്തേക്ക് വലിച്ചിട്ടു. കണ്‍മുന്നിലുണ്ടായ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് മെഡികല്‍ ഷോപുടമ ശ്രീധരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലായ പ്രദീപിനെ കൈക്ക് പൊള്ളലേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.