city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food in throat | ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യണം? ഒരിക്കലും തലയിൽ തട്ടരുത്! പകരം ചെയ്യണ്ടതിങ്ങനെ; വീഡിയോ കാണാം

കാസർകോട്: (www.kasargodvartha.com) ഏത് പ്രായക്കാരിലും തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങളിൽ ധാരാളം മരണങ്ങളും റിപോർട് ചെയ്തിട്ടുണ്ട്. കൂടുതലും കുട്ടികളിലാണ് ഈ അപകടം കണ്ടുവരുന്നത്. കൈയിൽ കിട്ടുന്ന ചെറിയ എന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന സ്വഭാവമാണ് കുട്ടികളുടേത്.
  
Food in throat | ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യണം? ഒരിക്കലും തലയിൽ തട്ടരുത്! പകരം ചെയ്യണ്ടതിങ്ങനെ; വീഡിയോ കാണാം

വേഗത്തിലോ അല്ലെങ്കിൽ അശ്രദ്ധയോടെയോ ഭക്ഷണം കഴിക്കുന്നതാണ് മുതിർന്നവരിലും അപകടത്തിന് വഴിവെക്കുന്നത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പലരും എന്തുചെയ്യണമെന്ന കാര്യത്തിൽ അജ്ഞരാണ്. ഇത് കൂടുതലും മരണങ്ങൾക്ക് വഴിവെക്കുന്നു. അതിനാൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നറിയേണ്ടത് പ്രധാനമാണ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഉപ്പള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അടുത്തിടെ കുമ്പള ടൗണിൽ മോക് ഡ്രിൽ നടത്തിയിരുന്നു. അതിൽ കാര്യങ്ങൾ അവർ വ്യക്തമായി വിശദീകരിക്കുന്നു.


ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ

ഇങ്ങനെ സംഭവിച്ചാൽ ഒരിക്കലും തലയിൽ തട്ടരുത്. അത് മരണത്തിലേക്ക് വരെ നയിക്കും. അന്നനാളത്തിൽ പോകേണ്ട ഭക്ഷണം ശ്വാസനാളത്തിലേക്ക് പോകുന്നതിനും അത് വഴി അപകടം സംഭവിക്കുന്നതിനും തലയിൽ തട്ടുന്നത് കാരണമാകും. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലാണ്. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ വ്യക്തിയുടെ പുറത്ത് തട്ടുകയാണ് വേണ്ടത്. അപ്പോൾ ഭക്ഷണ പദാർഥങ്ങൾ പുറത്തേക്ക് തെറിച്ചുവീഴും. എന്നിട്ടും പുറത്തുവന്നില്ലെങ്കിൽ വയറിന് മുകളിൽ പിടിച്ച് അമർത്തിയാൽ മതി. ചെറിയ കുട്ടികളുടെ കാര്യത്തിൽ അവരെ കമഴ്ത്തി കിടത്തി പുറത്ത് അടിച്ചാൽ ഭക്ഷണ പദാർഥങ്ങൾ പുറത്തേക്ക് വരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മോക് ഡ്രിലിന് സ്റ്റേഷൻ ഓഫീസർ കെ വി പ്രഭാകരൻ, ബിനേഷ്, ലത്വീഫ് തുടങ്ങിയവർ നേതൃത്വം നൽകി.



Keywords:  Kasaragod, Kerala, News, Top-Headlines, Video, Health, Food, Kumbala, Mock Drill, Informative, What to do if food gets stuck in the throat?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia