city-gold-ad-for-blogger

ട്രെയിനിനകത്തും കുടപിടിക്കേണ്ട അവസ്ഥയില്‍ യാത്രക്കാര്‍; ചോര്‍ന്നൊലിച്ച് മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍

കാസര്‍കോട്: (www.kasargodvartha.com 05.07.2017) മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടുപിടിക്കേണ്ട അവസ്ഥ. ഒരു ചെറിയ മഴ വന്നാല്‍ തന്നെ കമ്പാര്‍ട്ട്‌മെന്റ് മുഴുവനും ചോര്‍ന്നൊലിക്കുന്ന സ്ഥതിയിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഇതു മൂലം ദുരിതമനുഭവിക്കുകയാണ്. രാവിലെയും വൈകുന്നേരവുമായി ആയിരക്കണക്കിന് യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.

മംഗളൂരു- കണ്ണൂര്‍- കാസര്‍കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വിവിധ തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സക്ക് പോകുന്നവരും ചികിത്സ കഴിഞ്ഞ് മടങ്ങുന്നവരും പ്രധാനമായും പാസഞ്ചര്‍ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ളതിനാല്‍ ഓരോ സ്ഥലത്തു നിന്നും യാത്രക്കാരുടെ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്. ട്രെയിനിന്റെ മേല്‍കൂര ചോരുന്നതിനാല്‍ പെട്ടെന്ന് മഴ പെയ്താല്‍ ഇരിക്കുന്ന സീറ്റില്‍ പുറത്തേക്ക് നീങ്ങിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇത് വന്‍ അപകടം വിളിച്ചുവരുത്താന്‍ സാധ്യതയുണ്ട്.

ട്രെയിന്‍ ചോര്‍ന്നൊലിക്കുന്നതിനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ചോര്‍ന്നൊലിക്കുന്ന കമ്പാര്‍ട്ട്‌മെന്റുകള്‍ ശരിയാക്കുകയോ പുതിയ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏര്‍പെടുത്തുകയോ ചെയ്ത് ട്രെയിന്‍ യാത്ര സുഖമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വീഡിയോ കാണാം

ട്രെയിനിനകത്തും കുടപിടിക്കേണ്ട അവസ്ഥയില്‍ യാത്രക്കാര്‍; ചോര്‍ന്നൊലിച്ച് മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Train, Rain, Water leakage in train

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia