city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവിധ ബാങ്കുകൾ ചേർന്ന് ഒക്ടോബർ 30 ന് കാസർകോട്ട് വായ്‌പാമേള ഒരുക്കുന്നു; പദ്ധതികളെ കുറിച്ച് അറിയാൻ അവസരം

കാസർകോട്‌: (www.kasargodvartha.com 26.10.2021) രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബാങ്കുകൾ ചേർന്ന് വായ്‌പാമേള ഒരുക്കുമെന്ന് ജില്ലാ ലീഡ്‌ ബാങ്ക്‌ മാനജർ എൻ കണ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30ന്‌ പുതിയ ബസ്‌ സ്‌റ്റാൻഡിന്‌ സമീപമുള്ള ജീവാസ്‌ മാനസ ഓഡിറ്റോറിയത്തിൽ വിവിധ ബാങ്കുകളുടെ 29 സ്‌റ്റാളുകൾ ഒരുക്കും.
< !- START disable copy paste -->
വിവിധ ബാങ്കുകൾ ചേർന്ന് ഒക്ടോബർ 30 ന് കാസർകോട്ട് വായ്‌പാമേള ഒരുക്കുന്നു; പദ്ധതികളെ കുറിച്ച് അറിയാൻ അവസരം

ജില്ലാ ലീഡ്‌ ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള മേള രാവിലെ പത്തിന്‌ തുടങ്ങി വൈകിട്ട്‌ അഞ്ചുവരെ തുടരും. ആർ ഡി ഒ അതുൽ സ്വാമിനാഥ്‌ ഉദ്‌ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ മുഖ്യാതിഥിയാവും. കോവിഡിന്‌ ശേഷം സമ്പത്ത്‌ വ്യവസ്ഥക്ക്‌ ഉണർവ്‌ നൽകുക എന്ന ലക്ഷ്യത്തോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്.

കാർഷിക, വ്യവസായിക, ഭവന, വാഹന, വ്യക്തിഗത വായ്‌പകളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും വായ്‌പ ലഭ്യമാക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വായ്‌പക്കുള്ള അപേക്ഷാ ഫോറവും സ്‌റ്റാളിൽ ലഭിക്കും. കേന്ദ്ര സർകാർ പദ്ധതികളായ പി എം എസ്‌ ബി വൈ, പി എം ജെ ബി വൈ, എ പി വൈ, , എസ്‌ എസ്‌ വൈ തുടങ്ങിയവയെക്കുറിച്ചും ഡിജിറ്റൽ ബാങ്കിങിനെ കുറിച്ചും അറിയാനാവും. നബാർഡ്‌, ഖാദി ബോർഡ്‌ തുടങ്ങിയ സർകാർ സ്ഥാപനങ്ങളും മേളയിൽ സഹകരിക്കും. കോവിഡ്‌ നിയന്ത്രണം കാരണം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യഘട്ടത്തിൽ പിന്നോട്ടുപോയ ബാങ്കിങ് ബിസിനസ്‌ തിരിച്ചു വരുന്നുണ്ടെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എസ്‌ ബി ഐ കാഞ്ഞങ്ങാട്‌ അസിസ്റ്റന്റ് ജനറൽ മാനജർ അനുരഘുരാജൻ, കനറാ ബാങ്ക്‌ മേഖലാ മേധാവി എച് ശശിധർ ആചാര്യ, കേരള ഗ്രാമീൺ ബാങ്ക്‌ മേഖലാ മാനജർ വി എം പ്രഭാകർ സംബന്ധിച്ചു.




Keywords:  Kasaragod, News, Video, Kerala, Press meet, Press Club, Bank, Bank Loans, N.A.Nellikunnu, COVID-19, Kanhangad, Various banks organizing loan fair on October 30 in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia