city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി കുഞ്ഞിരാമൻ വൈദ്യർ സ്മാരക ചുരിക പുരസ്കാരം പുല്ലൂടിയിൽ സുബ്രമഹ്ണ്യന്

കാസർകോട്: (www.kasargodvartha.com 18.09.2021) നാടൻ കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പിലിക്കോട് ചുരിക നാടൻ കലാ നാട്ടറിവ് പഠനകേന്ദ്രം ഏർപെടുത്തിയ വി കുഞ്ഞിരാമൻ വൈദ്യർ സ്മാരക പ്രഥമ ചുരിക പുരസ്കാരം പാലക്കാട് പട്ടാമ്പി കൂറ്റനാട്ടെ പുല്ലൂടിയിൽ സുബ്രമഹ്ണ്യന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

   
വി കുഞ്ഞിരാമൻ വൈദ്യർ സ്മാരക ചുരിക പുരസ്കാരം പുല്ലൂടിയിൽ സുബ്രമഹ്ണ്യന്


പ്രശസ്ത തെയ്യക്കാരനും മുഖത്തെഴുത്ത് കലാകാരനും പാരമ്പര്യ വൈദ്യനുമായിരുന്ന പിലിക്കോട് വയലിലെ വി കുഞ്ഞിരാമൻ വൈദ്യരുടെ സ്മരണയ്ക്കാണ് അവാർഡ് ഏർപെടുത്തിയത്. 10000 രൂപയും ശിൽപവും പ്രശസ്തി പത്രവുമുൾപെടുന്നതാണ് പുരസ്കാരം. നാടൻ കലാ ഗവേഷകൻ ഉദയൻ കുണ്ടംകുഴി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പറയ സമുദായക്കാരുടെ അനുഷ്ഠാന കലകളായ മലവഴിയാട്ടം, കരിങ്കുട്ടിയാട്ടം, ചെറു നീലിയാട്ടം, കേത്രാട്ടം എന്നിവ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യ കലാകാരനാണ് ഇദ്ദേഹം. പാക്കനാരുടെ തറവാടായ തൃത്താല ഈരാറ്റിങ്ങൽ തറവാട്ടിൽ ഇപ്പോഴും ചെറു നീലിയാട്ടവും, കേത്രാട്ടവും നടത്തുന്നത് സുബ്രമഹ്ണ്യനാണ്. നിരവധി അംഗീകാരങ്ങളും റെക്കോർഡുകളും സ്വാന്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ രവീന്ദ്രൻ പുത്തിലോട്ട്, പ്രകാശൻ ചന്തേര, ദീപാ രവീന്ദ്രൻ, രാജേഷ് വയൽ, എ വി ലക്ഷ്‌മി, വിനയചന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Award, Press Club, Video, Press meet, Palakkad, Pilicode, V Kunhiraman Vaidyar Memorial Award to Pulloodiyil Subrahmanyan.


< !- START disable copy paste -->
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia