city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുചക്ര വാഹന മോഷണം പതിവായി; ഉറക്കം കെട്ട് നാട്ടുകാർ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2020) ഇരുചക്ര വാഹന മോഷണം പതിവാക്കിയ യുവാവ് നാടിൻ്റെ ഉറക്കം കെടുത്തുന്നു. കാസർകോട്, കാഞ്ഞങ്ങാട്, വിദ്യാനഗർ ഭാഗങ്ങളിൽ നിന്നായി 10 ലധികം ഇരുചക്രവാഹനങ്ങൾ കവർന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ബുധനാഴ്ച വൈകുന്നേരം വരെ ആറ് ഇരുചക്രവാഹങ്ങളാണ് കാഞ്ഞങ്ങാട് ടൗണിൽ നിന്നു മാത്രം മോഷണം പോയത്.

ഇതിൽ രണ്ടെണ്ണം രണ്ടിടങ്ങളൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പുതിയകോട്ട പോസ്റ്റ് ഓഫിസിനു സമീപത്തു നിന്നും ശനിയാഴ്ച ഒരു വാഹനവും സ്വകാര്യ സ്ഥാപന ജീവനക്കാരന്റെ കെ എൽ 60 എൻ 9875 നമ്പർ ചുവന്ന ഹോണ്ട ഡിയോ സ്കൂട്ടറും മോഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ 9.30 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ കാഞ്ഞങ്ങാട് കിച്ച്മാർട്ട് പരിസരത്തു നിന്ന് ഇരുചക്രവാഹനം കവർന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച കോട്ടച്ചേരി കുന്നുമ്മൽ പാൽ സൊസൈറ്റിക്കു സമീപം പാർക്കു ചെയ്ത കിഴക്കുങ്കര പുളളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ രാമകൃഷ്ണൻ കാരണവരുടെ കെ എൽ 60 ജെ 2258 നമ്പർ സ്ക്കൂട്ടറും കർന്നു. ക്ഷീര കർഷകൻ കൂടിയായിരുന്ന ഇദ്ദേഹം പാൽ നൽകാനാണ് പുലർച്ചെ സൊസൈറ്റിക്കു സമീപം സ്‌കൂട്ടർ പാർക്കു ചെയ്ത്. പാൽ അളന്നു നൽകി തിരികെയെത്തുമ്പോഴേക്കും വാഹനം കാണാതായി. തുടർന്നു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു

ഇതിനിടെ ബുധനാഴ്ച പുതിയകോട്ട പള്ളിക്കു മുന്നിൽ നിന്നു മോഷണം പോയ വാഹനം കോട്ടച്ചേരി ഓറഞ്ച് ഷോപ്പിനു എതിർവശം ഉപേക്ഷിച്ചു. അവിടെ നിന്നും മറ്റൊരു വാഹനവുമായി കടന്നു കളഞ്ഞു ഇതിന്റെ സി സി ടി വി ദൃശ്യം സമീപത്തെ കടയിൽ പതിഞ്ഞിരുന്നു. ഈ വാഹനത്തിലാകട്ടെ ഉടമയുടെ വില പിടിപ്പുള്ള ഫോണും മറ്റ് രേഖകളും അടക്കം ഉണ്ടായിരുന്നു. അതിനാൽ ഇവർ രാത്രി ഒരു മണിവരെ വിവിധയിടങ്ങളിലായി അന്വേഷിച്ചവെങ്കിലും കണ്ടെത്തിയില്ല. വ്യാഴാഴ്ച രാവിലെ അന്വേഷിക്കുന്നതിടെ പുതിയകോട്ട പോസ്റ്റ് ഓഫീസിനു സമീപം ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടു കിട്ടി.

ഇരുചക്ര വാഹന മോഷണം പതിവായി; ഉറക്കം കെട്ട് നാട്ടുകാർ

കാസർകോട്ട് നിന്നും ഇരുചക്രവാഹനങ്ങൾ കവർന്നതിന് പിന്നിൽ ചട്ടഞ്ചാലിന് സമീപത്തെ യുവാവാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇയാൾ മാനസിക രോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ തന്നെയാണോ കാഞ്ഞങ്ങാട്ടും സ്കൂട്ടർ മോഷണം നടത്തി മറ്റു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതെന്ന കാര്യവും വ്യക്തമല്ല. താക്കോൽ സ്കൂട്ടറിൽ നിന്നനെടുക്കാതെ പാർക് ചെയ്തവയാണ് കാണാതായതിൽ മിക്കതും എന്നതും ഈ സംശയം ബലപ്പെടുത്തുന്നു.



Keywords:  Kerala, News, Kasaragod, Kanhangad, Two-wheeler, Bike-Robbery, Robbery, Man, Video,  Two-wheelers go missing frequently.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia