കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട; 46 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും
Feb 5, 2022, 15:53 IST
കാസര്‍കോട്: (www.kasargodvartha.com 05.02.2022) 46 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് നിന്നും ബദിയടുക്കയില്‍ നിന്നുമാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരും ഡാന്‍സഫ് (DANSAF) ടീമും നടത്തിയ റൈഡിലാണ് കാസര്‍കോട്, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന പി എ അബ്ദുല്ല (52), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി എ അഹ് മദ് കബീര്‍ (40), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പി മുഹമ്മദ് ഹാരിസ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതില്‍ അഹ്‌മദ് കബീര്‍ 2009ല്‍ നടന്ന ദാവൂദ് കൊലക്കേസിലെ പ്രതിയാണെന്ന് ജില്ലാ പൊലീസ് ചീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തില്‍ എസ്ഐമാരായ ബാലകൃഷ്ണന്‍ സികെ, മധുസൂദനന്‍, വിനോദ് കുമാര്‍, രഞ്ജിത്ത്, എഎസ്ഐമാരായ ജോസഫ്, അബൂബക്കര്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് മാണിയാട്ട്, ഷജീഷ്, എസ് ഗോകുല, സുഭാഷ് ചന്ദ്രന്‍, സാഗര്‍ വിജയന്‍, ഓസ്റ്റിന്‍ തമ്പി, ശ്രീജിത്ത് കരിച്ചേരി, നിതിഷ്, വിപിന്‍ സാഗര്‍ എന്നിവര്‍ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ റിവാര്‍ഡ് നല്‍കുമെന്ന് ജില്ലാ പൊലീസ് ചീഫ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Arrest, Ganja, Ganja Seized, Police, Badiyadukka, Investigation, Police-station, Three arrested with 46 kg cannabis in Kasargod.